ചേര്‍ത്തല: കേന്ദ്രസര്‍ക്കാരിന്റെ മത്സ്യം വളര്‍ത്തല്‍ പദ്ധതി ഗ്രാമ- നഗര പ്രദേശങ്ങളില്‍ വ്യാപകമാകുന്നു. മത്സ്യ കുഞ്ഞുങ്ങള്‍ക്ക് ക്ഷാമം. ബ്ലോക്ക് തലത്തില്‍ നടപ്പിലാക്കുന്നു വിവിധ മത്സ്യകൃഷി പദ്ധതികള്‍ ഏറ്റ് എടുക്കുവാന്‍ ഗുണഭോക്കാക്കളുടെ എണ്ണം കുടിയതിനാല്‍ പല പദ്ധതികളുടെയും അപേക്ഷ സ്വീകരിക്കല്‍ നിര്‍ത്തി. സംയോജിത തീര്ത്തട പരിപാലന പദ്ധതിയും (ഐഡബ്ലുംഎംപി) നിലവില്‍ ബ്ലോക്ക് തലത്തിലാണ് നടപ്പാക്കുന്നത്. ഇത് മുന്ന് വര്‍ഷം തുടര്‍ച്ചയുള്ള നീര്‍ത്തട പദ്ധതിയാണ്.
പദ്ധതി പ്രകാരം ഗുണഭോക്താവ് നീര്‍ത്തടം വെട്ടി വൃത്തിയാക്കി ചുറ്റിനും നെറ്റ് കെട്ടി 1000 മത്സൃ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് അപേക്ഷ ഗ്രാമസേവകന് സമര്‍പ്പിക്കണം. അപേക്ഷകന് 19,200 രൂപ ആദ്യ വര്‍ഷം ലഭിക്കും. തുടര്‍ വര്‍ഷങ്ങളിലും പദ്ധതിക്ക് ആനുകുല്യം ലഭിക്കും. ഇതിനായി മല്‍സ്യ കുഞ്ഞുങ്ങളെ വാങ്ങാന്‍ കര്‍ഷകര്‍ വിവിധ ഏജന്‍സികളെയും മത്സൃ കര്‍ഷകരെയും ബന്ധപ്പെടുന്നു എങ്കിലും കുഞ്ഞുങ്ങളെ ആവശ്യത്തിന് ലഭിക്കുന്നില്ല. നാല് മുതല്‍ 15 രുപ വരെ ഗിഫ്റ്റ് തിലോപ്പി വില ഉയര്‍ന്നു. മറ്റ് മല്‍സ്യ കുത്തുങ്ങള്ക്കും ആനുപാദികമായി വില ഉയര്‍ന്നു. കടക്കരപ്പള്ളി, തുറവൂര്‍, പട്ടണക്കാട് ഭാഗങ്ങളിലെ മല്‍സ്യ കര്‍ഷകരില്‍ നിന്നാണ് കൂടുതല്‍ കുഞ്ഞുങ്ങളെ വാങ്ങുന്നത് ഇവിടെയും ലഭ്യത കുറവ് നേരിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: