നെടുങ്കണ്ടം: രാജ്കുമാര് കസ്റ്റഡി കൊലപാതകം ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ഊര്‍ജിതമാക്കുന്നു. കേസുമായി ബന്ധപ്പെട്ട പഞ്ചായത്തംഗത്തെ സിബിഐ വിളിച്ചു വരുത്തിയെന്ന് സൂചന.
ഹരിത ഫിനാന്‍സില്‍ പണം നിക്ഷേപിച്ചവരുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തി. തട്ടിപ്പ് കേസിലെ പ്രതിയാണ് പോലീസ് മര്‍ദനത്തെ തുടര്‍ന്ന് പീരുമേട് സബ് ജയിലില്‍ വച്ച് 2019ല്‍ മരിച്ച രാജ്കുമാര്. രാജ് കുമാറിന്റെ കസ്റ്റഡി മരണവും ഹരിത ഫിനാന്‍സ് തട്ടിപ്പുമാണ് സിബിഐ സംഘം അന്വേഷിക്കുന്നത്.
ഏലത്തോട്ടം തൊഴിലാളികള്‍, വീട്ടമ്മമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, കരാറുകാര്‍ തുടങ്ങിയവരൊക്കെ ഹരിത ഫിനാന്‍സ് തട്ടിപ്പിനിരയായിരുന്നു. ഹരിത ഫിനാന്‍സില്‍ ജീവനക്കാരെ നിയമിച്ചത് 25000 രൂപ ഡിപ്പോസിറ്റ് സ്വീകരിച്ച ശേഷമായിരുന്നു. ഉന്നതരുടെ പക്കലുള്ള കള്ളപ്പണം സര്‍ക്കാരിനെ അറിയിക്കാതെ പുറത്ത് വിതരണത്തിന് ഇറക്കാനാണെന്ന് തട്ടിപ്പ് കേസിലെ പ്രതി ഓഫീസിലെ ജീവനക്കാരെ അറിയിച്ചിരുന്നതായി പറയുന്നു. വിദേശ ജോലി, വിദ്യാര്‍ഥികളുടെ പഠനം, ആശുപത്രി ചികിത്സ, ഭവന നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വായ്പ എടുക്കാനാണ് നാട്ടുകാര്‍ ഹരിത ഫിനാന്‍സില്‍ പ്രോസസിങ് ഫീസ് ഇനത്തില്‍ വന്‍ തുക അടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: