വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മിഷിഗനിലും വിസ്കോന്‍സെനിലും അപ്രതീക്ഷിത മുന്നേറ്റം നേടി ജയത്തിനടുത്തെത്തിയ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന് ജയിക്കാന്‍ ഇനി ആറ് ഇലക്ട്രറല്‍ വോട്ടുകള്‍ കൂടി മാത്രം. ആറ് വോട്ടുള്ള നൊവാഡയില്‍ മുന്നിട്ട് നില്‍ക്കുന്നത് ബൈഡന് വിജയ പ്രതീക്ഷ നല്കുന്നു.
538 അംഗ ഇലക്ടറല്‍ കോളജില്‍ 264 എണ്ണം ഉറപ്പാക്കിയ ബൈഡന് നിലവിലെ ലീഡ് തുടര്‍ന്നാല്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 നേടുമെന്ന നിലയിലാണു മുന്നേറ്റം.
തോല്‍വി അംഗീകരിക്കില്ലന്ന് പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് നിയമ പോരാട്ടത്തിന് തയ്യാറായി.
ട്രംപിന് 214 ഇലക്ടറല്‍ കോളജ് അംഗങ്ങളേ ഉറപ്പായിട്ടുള്ളൂ. പെന്‍സില്‍വേനിയ (20 ഇലക്ടറല്‍ കോളജ് സീറ്റുകള്‍), ജോര്‍ജിയ (16), നോര്‍ത്ത് കാരലൈന (15) എന്നിവിടങ്ങളില്‍ മുന്നിലാണ്. അലാസ്ക (3) ഉറപ്പുമാണ്. പക്ഷേ, ഇവയെല്ലാം ചേര്‍ന്നാലും കേവലഭൂരിപക്ഷത്തിനുവേണ്ട 270 തികയില്ല.
ഭൂരിപക്ഷമുണ്ടായിരുന്ന പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും ട്രംപിന്റെ ലീഡ് കുറയുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: