ദുബായ്: ഇന്ത്യന്‍ പ്രീമയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ എടുത്ത വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് കൊല്‍ക്കത്തയുടെ മുന്‍ നായകന് ദിനേശ് കാര്‍ത്തിക്ക് സ്വന്തമാക്കി.
രാജസ്ഥാന് റോയല്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ നാലു ക്യാച്ചുകള്‍ എടുത്തതോടെയാണ് കാര്‍ത്തിക് റെക്കോഡിട്ടത്. ഇതോടെ കാര്‍ത്തിക്കിന് 110 ക്യാച്ചുകളായി. 109 ക്യാച്ചുകള്‍ എടുത്ത ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ റെക്കോഡാണ് വഴി മാറിയത്. പാര്‍ഥിവ് പട്ടേലാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. പട്ടേല്‍ 66 ക്യാച്ചുകള്‍ നേടി. നമാന്‍ ഓജ (65), റോബിന് ഉത്തപ്പ (58) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍.
രാജസ്ഥാന് റോയല്‍സിനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്തായ ദിനേശ് കാര്‍ത്തിക് ടീം ഫീല്‍ഡ് ചെയ്തപ്പോള്‍ വിക്കറ്റിന് പിന്നില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. രാജസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്സ്മാനായ ബെന്‍ സ്റ്റോക്സിനെ അതിമനോഹരമായ ഡൈവിങ് ക്യാച്ചിലൂടെയാണ് കാര്‍ത്തിക് പുറത്താക്കിയത്.
മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അറുപത് റണ്‍സിന് രാജസ്ഥാനെ തോല്‍പ്പിച്ചു. ക്യാപ്റ്റന്‍ മോര്‍ഗന്റെ അര്‍ധ സെഞ്ചുറിയുടെ (68) മികവില്‍ കൊല്‍ക്കത്ത ഇരുപത് ഓവറില്‍ 191 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ രാജസ്ഥാന് റോയല്‍സിന് 20 ഓവറില്‍ 131 റണ്‍സേ നോടാനായുള്ളൂ.
ഈ വിജയത്തോടെ കൊല്‍ക്കത്ത പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. പതിനാല് മത്സരങ്ങളില്‍ പതിനാല് പോയിന്റുമായി അവര്‍ നാലാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: