മാവുങ്കാല്‍: പത്തു വര്‍ഷമായി സംഘകൃഷി നടത്തി ശ്രദ്ധേയരാവുകയാണ് പുതിയകണ്ടത്തെ അഞ്ച് അമ്മമാര്‍. കെ.സി.സരോജിനി, വി.കമ്മാടത്തു, എം.വി.ജാനകി, ടി.കല്യാണി, പി.ഓമന എന്നിവരാണ് നിത്യ ഹരിത സംഘകൃഷി എന്ന പേരില്‍ കൃഷി നടത്തുന്നത്.
മാവുങ്കാല്‍, കാട്ടുകുളങ്ങര, പള്ളോട്ട് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കൃഷി ഇറക്കുന്നവര്‍ ആദ്യം തേടി വരിക ഇവരെ ആയിരിക്കും. അങ്ങനെ മറ്റുള്ളവര്‍ക്കായി കാര്‍ഷിക ജോലിയിലേര്പ്പെടുന്നതിനിടയിലാണ് സ്വന്തമായി കൃഷി എന്ന ആശയമുദിക്കുന്നത്.
അവിടുന്നിങ്ങോട്ടു അദ്ധ്വാനത്തിന്റെ സപര്യയായിരുന്നു. തരിശായിട്ടിരുന്ന പാടങ്ങളില്‍ ഇപ്പോള്‍ ഇവരുടെ നേതൃത്വത്തില്‍ ഓരോ വര്‍ഷവും പൊന്നു വിളയിക്കുന്നു. ഒന്നാം വിള, രണ്ടാം വിള, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ സ്വന്തമായി കൃഷിചെയ്യുന്നതിനിടയിലും തങ്ങളെ തേടി വരുന്ന മറ്റ് കൃഷിക്കാരെ നിരാശരാക്കാതെ അവരുടെ പാടങ്ങളിലും ജോലി ചെയ്യുന്നുണ്ട്.
രണ്ട് ഹെക്ടറില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം അജാനൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗം ഗീത ബാബുരാജ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: