കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്‌ക്കണമെന്ന് പറയുന്നില്ല, എന്നാല്‍ ഇപ്പോഴുണ്ടായ സംഭവവികാസങ്ങളില്‍ ധാര്‍മികമായും നിയമപരമായും അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ട്. രാജിവയ്‌ക്കണമോ വേണ്ടയോ എന്ന കാര്യം മുഖ്യമന്ത്രിയുടെ ധാര്‍മികബോധത്തിനും രാഷ്‌ട്രീയബോധത്തിനും വിടുന്നു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് ചുറ്റുമാണ് കാര്യങ്ങളെല്ലാം നടന്നത്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലാണ്. സ്വപ്‌ന സുരേഷിന്റെ ഫ്ളാറ്റിലെ ശിവശങ്കറിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ഇന്റലിജന്‍സ് എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് ശിവശങ്കര്‍ ചെയ്തതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്.
സ്പ്രിങ്കഌ കരാറില്‍ ഒപ്പുവച്ചത് തന്നെ വഴിവിട്ട അധികാര ദുര്‍വിനിയോഗം ആയിരുന്നു. ഈ വിവരം പുറത്തുവന്നപ്പോള്‍ തന്നെ പുറത്താക്കണമായിരുന്നു. പക്ഷേ അതു ചെയ്തില്ല. ശിവശങ്കര്‍ ചെയ്തുകൂട്ടിയതെല്ലാം പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന കാലത്താണ്. ഇപ്പോള്‍ മുന്‍സെക്രട്ടറിയാണെന്ന് പറയുകയാണ് സിപിഎം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമിച്ചത് സൂക്ഷ്മതില്ലാതെയാണെന്നാണോ സിപിഎം പറയുന്നത്. മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ തന്റേടമുള്ള ആരും മന്ത്രിസഭയില്‍ ഇല്ലെന്നാണ് തോന്നുന്നത്.
സോളാര്‍ കേസിന്റെ പേരു പറഞ്ഞ് 30 മണിക്കൂറോളം സെക്രട്ടേറിയറ്റ് സ്തംഭിപ്പിച്ചവരാണ് സിപിഎം. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉന്നത ഉദ്യോഗസ്ഥരൊന്നും ആ കേസില്‍ പ്രതിയുമായിരുന്നില്ല. ഉമ്മന്‍ചാണ്ടിയും സരിത നായരും ചേര്‍ന്നുള്ള ഒരു ഫോട്ടോ വച്ച് നാടുനീളെ പ്രചരണം നടത്തി. ആ പേരില്‍ കൂടി കിട്ടിയ വോട്ടു കൊണ്ടാണ് ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍, ഒരു എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്താന്‍ പോലും ഇടതു സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.
സോളാര്‍ കേസില്‍ സര്‍ക്കാരിന് ഒരു രൂപ പോലും നഷ്ടം വന്നിട്ടില്ലെന്ന് അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍ ഇടതുപക്ഷം ആവശ്യപ്പെട്ടത് ഉമ്മന്‍ചാണ്ടിയുടെ രാജിയായിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ ആ പേരു പറഞ്ഞ് ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തില്‍ എത്തിയിട്ട് ആ കേസിനെ കുറിച്ച് അന്വേഷണം നടത്താത്തില്‍ ജനങ്ങളോട് മാപ്പുപറയണം. സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീ സ്വാഭാവികമായി ഉണ്ടായ തീയാണെന്ന് വ്യക്തിപരമായി വിശ്വസിക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: