സൂരറൈ പോട്ര് സിനിമയുടെ മലയാളം ട്രെയിലര്‍ പുറത്തിറങ്ങി. മലയാളത്തില്‍ സൂര്യയ്‌ക്ക് ശബ്ദം പകര്‍ന്ന് നല്‍കിയിരിക്കുന്നത് നടന്‍ നരേനാണ്. ദീപാവലി പ്രമാണിച്ച് നവംബര്‍ 12- നു ആമസോണ്‍ പ്രൈം ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ കൂടാതെ മലയാളത്തിലും കന്നടത്തിലും ആമസോണ്‍ റീലീസ് ചെയ്യും. ജോളി – ഷിബു ദമ്പതികളുടെ മേല്‍ നോട്ടത്തിലാണ് മലയാളം ഡബ്ബിംഗ് പൂര്‍ത്തിയായി ട്രെയിലറും പുറത്തിറക്കിയിരിക്കുന്നത്.
കുറഞ്ഞ നിരക്കില്‍ എയര്‍ ലൈന്‍ സ്ഥാപിച്ച റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റനും എയര്‍ ഡെക്കാന്‍ സ്ഥാപകനുമായ ജി .ആര്‍ .ഗോപിനാഥിന്റെ ആത്മ കഥയാണ് സിനിമ പറയുന്നത്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്രി’ല്‍ അപര്‍ണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. ഷിബു കാല്ലാറാണ് മലയാളത്തില്‍ ഗാന രചന നിര്‍വഹിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: