തിരുവനന്തപുരം : കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. പാറശ്ശാല ചെങ്കവിള സ്വദേശി വിഷ്ണുവാണ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായി വരുന്ന വഴിയില്‍ മാര്‍ത്താണ്ഡത്തുവെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും ഒരു കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു. തമിഴ്നാട്ടില്‍ നിന്നും സ്ഥിരമായി കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിന്റെ ഇടനിലക്കാരനാണ് ഇയാളെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: