കോഴിക്കോട്: വളര്‍ത്തു തത്തയുടെ ചുണ്ടില്‍ കുരുങ്ങിയ മുത്ത് അഗ്നിസുരക്ഷാസേന നീക്കംചെയ്തു. കൊടുവള്ളി താഴെഓമശ്ശേരി പെട്രോള്‍ പമ്പിനു സമീപം മന്തങ്ങല് വീട്ടില്‍ മുനീറുദ്ദീന്റെ തത്തയുടെ ചുണ്ടില്‍ ആണ് ലോഹനിര്‍മ്മിതമായ മുത്ത് കുരുങ്ങിയത്. ഇതോടെ ചുണ്ടനക്കാനാകാതെ തത്ത വെപ്രാളത്തിലായി.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. കൊയിനൂര്‍ ഗ്രീന്‍ചിക്ക് ഇനത്തില്‍ വരുന്ന ആഫ്രിക്കന്‍ തത്തയാണിത്. പ്രത്യേകം കൂട്ടില്‍ വളര്‍ത്തുന്ന തത്തക്കുള്ള ഊഞ്ഞാലിന്റെ മുകളില്‍ ഘടിപ്പിച്ച മുത്തില്‍ ആണ് ചുണ്ട് കുരുങ്ങിയത്. മുനീറും വീട്ടുകാരും ഏറെ നേരം ശ്രമിച്ചെങ്കിലും മുത്ത് നീക്കം ചെയ്യാനാവില്ല. ഇതോടെ മുക്കം അഗ്നി സുരക്ഷാ സേനയെ സമീപിക്കുകയായിരുന്നു.
സ്റ്റേഷന് ഓഫീസര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ അരമണിക്കൂറോളം പ്രയത്നിച്ച് കുരുക്ക് മുറിച്ചുമാറ്റി. മാര്‍ക്കറ്റില്‍ 14,000 രൂപ വിലയുണ്ട് ഈ തത്തക്ക്. മുനീര്‍ ഒരു മാസമായി ഈ തത്തയെ വീട്ടിലെത്തിച്ചിട്ട്. ചുണ്ടില്‍ ചെറിയ മുറിവുണ്ടെങ്കിലും തത്ത ഭക്ഷണം കഴിച്ചു തുടങ്ങിയതായി മുനീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: