ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ശരിയായ സമയത്ത് നടത്തുമെന്ന് രജനീകാന്ത്. ഇക്കാര്യത്തില്‍ അവസാന തീരുമാനം ആരാധക സംഘടനയുമായി ആലോചിച്ച് അറിയിക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്ന തീരുമാനത്തില്‍ നിന്നു പിന്മാറുന്നു എന്ന് സൂചിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്ന കത്ത് തന്റെതല്ല. ആ കത്തില്‍ തന്റെ ആരോഗ്യ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് സത്യമാണെങ്കിലും ആ കത്ത് തന്റെ അറിവോടെയല്ല പുറത്തുവന്നത്. തന്റെ ആരോഗ്യത്തിനല്ല താന്‍ വിലകല്‍പ്പിക്കുന്നതെന്നും മറിച്ച് പൊതുജനങ്ങളുടെ നന്മയാണ് വലുതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ പ്രശ്നങ്ങളെ ഭയന്ന് രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്മാറാന് ആലോചിക്കുകയാണെന്നും അവസാന തീരുമാനം ഡിസംബറോടെ ഉണ്ടാകുമെന്നും സൂചിപ്പിക്കുന്ന ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: