തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കര്‍ക്ക് മത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ശിവശങ്കറിനെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമ്പോള്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശിവശങ്കറിനേക്കാള്‍ സ്വപ്നയുമായി മുഖ്യമന്ത്രിക്ക് പരിചയവും അടുപ്പവുമുണ്ട്. മുഖ്യമന്ത്രിയാണ് ഇവര്‍ക്കിടയിലെ മീഡിയേറ്റര്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയേക്കൂടി ചോദ്യം ചെയ്യണം. സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ക്കും കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ട്. സ്വര്‍ണക്കടത്ത് സംഘം പലതവണ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി ഇറങ്ങി. അദ്ദേഹത്തിന് ഇത് നിഷേധിക്കാന്‍ കഴിയുമോ. എല്ലാത്തിന്റേയും സൂത്രധാരന്‍ പിണറായി വിജയനാണ്. മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വര്‍ണ്ണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിരവധി തവണ കസ്റ്റംസിനെ വിളിച്ചിരുന്നു. ബാഗേജ് ലഭിക്കാതെ വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ആരോപണം ഉന്നയിച്ചപ്പോള്‍ ഇതുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥനെ കൊണ്ട് മുഖ്യമന്ത്രി ആരും വിളിച്ചില്ലെന്ന് പറയിപ്പിച്ചു. ആയിരം തവണ അദ്ദേഹം അത് അതാവര്‍ത്തിച്ചെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: