തൃശൂര്‍: പോലീസ് അറസ്റ്റ് ചെയ്യുന്ന പ്രതികളെ ചോദ്യം ചെയ്യുന്നതിനായി രാമവര്‍മ്മപുരത്ത് ആരംഭിച്ച റിഫ്ളക്ഷന്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു.മന്ത്രി വി.എസ് സുനില്‍കുമാര്‍, മേയര്‍ അജിതാ ജയരാജന്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ, എഡിജിപി ഷെയ്ക് ദാര്‍വേഷ് സാഹിബ്, ഉത്തരമേഖല ഐജി അശോക് യാദവ്, തൃശൂര്‍ മേഖലാ ഡിഐജി എസ്. സുരേന്ദ്രന്, സിറ്റി പോലീസ് കമ്മീഷണര്‍ ആര്.ആദിത്യ, ജില്ലാ പോലീസ് മേധാവി ആര്.വിശ്വനാഥ്, കോര്പ്പറേഷന് കൗണ്‍സിലര്‍ വി.കെ സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
രാമവര്‍മ്മപുരം ഏആര്‍ ക്യാമ്പിനു സമീപം 79.25 ലക്ഷം രൂപ ചെലവിലാണ് ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. കസ്റ്റഡി മര്‍ദ്ദനം, മൂന്നാംമുറ, കസ്റ്റഡി മരണങ്ങള് എന്നിവ ഒഴിവാക്കുകയെന്നതാണ് റിഫ്ളക്ഷന്‍ സെന്ററിന്റെ ലക്ഷ്യം. രാജ്യത്തെ രണ്ടാമത്തെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനവും ചോദ്യം ചെയ്യല്‍ കേന്ദ്രവുമാണിത്. കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ പോലീസ് അറസ്റ്റ് ചെയ്യുന്ന വ്യക്തികളെ റിഫ്ളക്ഷന്‍ കേന്ദ്രത്തിലെത്തിച്ചായിരിക്കും ഇനി മുതല്‍ ചോദ്യം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: