റ്റാമ്പാ : മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ 2020 ഓണാഘോഷങ്ങളോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടേയും, ഹൈസ്കൂൾ വിജയികളുടേയും സമ്മാനദാനം ഒക്ടോബർ 18 നു എം എ സി ഫ് കേരള സെന്ററിൽ നടത്തി. വടക്കേ അമേരിക്കയിൽ ഈ വർഷം നടത്തപ്പെട്ട ആദ്യത്തെ വിർച്യുൽ ഓണാഘോഷവും മത്സരങ്ങളും MACF ൻറെതായിരുന്നു . ‘മാവേലിക്ക് ഒരു മാസ്ക് ‘ എന്ന പേരിൽ നടത്തിയ MACF 2020 ഓൺലൈൻ ഓണം ഷോ ഇത്തരത്തിൽ നടത്തിയ ലോകത്തിലെ ആദ്യത്തെ ഓണാഘോഷം ആയിരുന്നു.
MACF വർഷങ്ങളായി ഹൈസ്കൂൾ തലത്തിൽ മികച്ച വിജയം നേടിയവർക്ക് അവാർഡ് നൽകിയിരുന്നു . ഈ വർഷവും മികച്ച പ്രകടനം കൈവരിച്ച രണ്ടു ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി . ഇതോടൊപ്പം തന്നെ ഡാനിയേൽ ആൻഡ് അമ്മിണി ചെറിയാൻ ട്രസ്റ്റ് ഫണ്ടിന്റെ വകയായി ഹൈസ്കൂൾ സ്കോളർഷിപ്പ് ഈ വർഷം മുതൽ നൽകി തുടങ്ങി എന്നതു MACF നു മറ്റൊരു അഭിമാനമാണ് .
ഓണക്കാഴ്ചകൾ എന്ന പേരിൽ MACF ആറ് ഇനങ്ങളിലായി നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും നിർവഹിച്ചു . മികച്ച മത്സരാർത്ഥികളെ കൊണ്ടും പ്രഗത്ഭരായ വിധികർത്താക്കളെ കൊണ്ടും ഈ മത്സരങ്ങൾ വളരെ അധികം പ്രശംസ നേടിയിരുന്നു. 5 വയസു മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾ പെയിന്റിംഗ് , പ്രസംഗം , ഇൻസ്ട്രുമെന്റൽ മ്യൂസിക് , ഫോട്ടോ കോണ്ടെസ്റ് തുടങ്ങിയ ഇനങ്ങളിൽ മാറ്റുരച്ചു. 18 വയസിനു മുകളിൽ ഉള്ളവർക്കായി പാട്ട് , ഫോട്ടോ കോണ്ടെസ്റ് , അത്തപൂക്കളം തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു .
കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ MACF പ്രസിഡന്റ് ഷാജു ഔസേഫ് അധ്യക്ഷൻ ആയിരുന്നു . വിജയികൾക്ക് സമ്മാനങ്ങൾ പ്രസിഡന്റ് ഷാജു ഔസേഫ് , ഡാനിയേൽ ചെറിയാൻ , മാർട്ടിൻ ചിറ്റിലപ്പിള്ളി , അഞ്ജന കൃഷ്ണൻ തുടങ്ങിയവർ വിതരണം ചെയ്തു . തുടർന്നുള്ള MACF ന്റെ പരിപാടികൾക്കും എല്ലാവരുടെയും സഹകരണം തുടർന്നും പ്രതീക്ഷയ്ക്കുന്നതായി ഡാനിയേൽ ചെറിയാൻ നന്ദി പ്രസംഗത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: