മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പ്രതിസന്ധികളില്‍നിന്നും മുക്തി നേടും. ആഗ്രഹത്തിനൊത്ത വിവാഹബന്ധങ്ങള്‍ സ്ഥാപിച്ചുകിട്ടും. സംഘടനാപരമായ ചുമതലകളില്‍നിന്നും മാറ്റം പ്രതീക്ഷിക്കാം. ഉദരസംബന്ധമായ വ്യാധികള്‍ക്ക് സാധ്യതയുണ്ട്.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ശിഥിലമായ കുടുംബബന്ധങ്ങള്‍ പുനരേകീകരിക്കും. അപ്രതീക്ഷിതമായ സുഖാനുഭവങ്ങള്‍ വന്നുചേരും. മേല്‍ഗതികള്‍ പല മാര്‍ഗങ്ങളിലൂടെ വന്നുചേരും. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ശമനമുണ്ടാവും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
മനഃസന്തോഷത്തിന് പുതിയ മേഖലകള്‍ കണ്ടെത്തും. ബന്ധുജനങ്ങളില്‍നിന്നും പ്രതികൂല അനുഭവങ്ങള്‍ വന്നുചേരും. ഭൂമി സംബന്ധമായ ഇടപാടുകളില്‍ ധനാഗമമുണ്ടാകും. വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിച്ച് യശസ്സ് വര്‍ധിപ്പിക്കുവാന്‍ സാധിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
പുതിയ സുഹൃദ് ബന്ധങ്ങള്‍ കണ്ടെത്തും. ബാങ്കുലോണുകള്‍ യഥാവിധി സ്ഥാപിച്ചുകിട്ടും. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ശമനമുണ്ടാകും. എല്ലാ പ്രവര്‍ത്തനങ്ങളും സഫലീകൃതമാവും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
വിദേശയാത്രക്കായി പരിശ്രമിച്ച് സാമ്പത്തിക നഷ്ടത്തിന് ഇടയുണ്ടാവും. ആരോഗ്യനില തൃപ്തികരമാവും. സ്വജനങ്ങള്‍തന്നെ ശത്രുതാ നിലപാടുകള്‍ സ്വീകരിക്കും. ഭൂമി വില്ക്കാന് സാധിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)
വിട്ടുപോയ ബന്ധങ്ങള്‍ പലതും പുനഃസ്ഥാപിക്കും. സഞ്ചാര ക്ലേശവും അധികചെലവും വര്‍ധിക്കുന്നതാണ്. വ്യാപാര വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വാരം അനുകൂലമാണ്.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
നൂതന വാസസ്ഥാനം കണ്ടെത്താന്‍ ശ്രമിക്കും. തൊഴില്‍ മേഖലയില്‍ നൂതന സംരംഭങ്ങള്‍ കണ്ടെത്തും. വിവാഹത്തിനായുള്ള പരിശ്രമങ്ങളില്‍ വിജയിക്കും. സന്താനങ്ങളില്‍ കൂടി ക്ലേശം വര്ധിക്കുവാന് ഇടയാകും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
സ്വയം കൃതനാര്ത്ഥങ്ങള്ക്ക് സാധ്യതയുണ്ട്. മംഗളകര്‍മങ്ങള്‍ ചെയ്യുവാന്‍ സാധ്യതയുണ്ട്. ആരോഗ്യസ്ഥിതി മോശമാവും. ചെവിക്കും കണ്ണിനും രോഗസാധ്യതയുണ്ട്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
താല്‍ക്കാലികമായി പല അധികാരങ്ങളും കൈവശം വന്നുചേരും. വ്യവഹാരങ്ങൡ അനുകൂല വിധികള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക നില ഭദ്രമാവും. മതപരമായ ചടങ്ങുകളില്‍ സജീവമാവും.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
സത്കീര്‍ത്തി വര്‍ധിക്കും. മാതൃജനങ്ങളുടെ ആരോഗ്യനിലയില്‍ അലട്ടലുകളുണ്ടാകും. പല വിഷയങ്ങളിലും നിര്‍ബന്ധിത തീരുമാനം എടുക്കേണ്ടതായി വരും. മനഃസന്തോഷത്തിന് പുതിയ വഴികള്‍ തെളിഞ്ഞുകിട്ടും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
സഹപ്രവര്‍ത്തകരുമായി മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കേണ്ടതായിവരും. വാഹനയാത്രയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഗുരുതുല്യരായ ആളുകളെ നേരില്‍ കാണാന്‍ അവസരം ലഭിക്കും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
മരാമത്തു പണികള്‍ ധൃതഗതിയില്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. സഞ്ചാരക്ലേശവും ധനചെലവും വര്‍ധിക്കും. തൊഴിലിനുവേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് അനുകൂലസ്ഥിതിയുണ്ടാവും. സന്താനങ്ങള്‍ ഹേതുവായി വിഷമിക്കേണ്ടതായിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: