കൊട്ടാരക്കര: സദാനന്ദപുരത്തെ അവധൂതാശ്രമത്തിന്റെ ഭൂമി പണ്ടിടിച്ചെടുക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കം ചെറുക്കുമെന്ന് ഹിന്ദുഐക്യ വേദി സംസ്ഥാന സഹ സംഘടനാസെക്രട്ടറി വി. സുശീകുമാര്‍.
മറ്റു മതവിഭാഗങ്ങള്‍ക്ക് ഇഷ്ടം പോലെ ഭൂമി നല്കുന്ന സര്‍ക്കാര്‍ ഹൈന്ദവ ആശ്രമങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഭൂമി പല കാരണങ്ങള്‍ പറഞ്ഞ് തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. സുശികുമാര്‍ പറഞ്ഞു. ആശ്രമത്തില്‍ എത്തി മഠധിപതി സ്വാമി ചിദാനന്ദഭാരതിയുമായി അദ്ദേഹം ആശയവിനിമയം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ തെക്കടം സുദര്ശന്, മഞ്ഞപ്പാറ സുരേഷ്, പണ്ടുത്തൂര് തുളസി, ജില്ലാ ജനറല്‍ സെക്രട്ടറി രമേഷ്ബാബു എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: