കുവൈത്ത് സിറ്റി: കോവിഡിന്റെ പശ്ചാത്തലത്തിൽ കുവൈത്തിലെ ശര്‍ഖ് മാര്‍ക്കറ്റില്‍ മത്സ്യ ലേലം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആവശ്യം ഉന്നയിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി ആരോഗ്യ സമിതിക്ക് അപേക്ഷ സമര്‍പ്പിച്ചു.
ഉപഭോക്താക്കളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുകയാണ് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും വിപണിയില്‍ പ്രവേശിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കാനും കഴിയാത്തതാണ് കാരണം എന്ന് കുവൈത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
കോവിഡ് രണ്ടാം വൈറസ് വ്യാപന അപകടസാധ്യതയുളളതിനാല്‍ വര്‍ഷാവസാനം വരെ ലേല പ്രക്രിയ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് മുനിസിപ്പാലിറ്റിയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: