പാനൂര്‍: കരിയാട് സിറാജുല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുള്‍ ഗഫൂറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച കരിയാട് ഏരിയാ കമ്മറ്റി കരിയാട് ടൗണില്‍ സായാഹ ധര്‍ണ്ണ സംഘടിപ്പിച്ചു.
ബിജെപി ജില്ലാ ഉപാധ്യക്ഷ സി.പി. സംഗീത ഉദ്ഘാടനം ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ജാഗ്രത കാണിക്കണമെന്നും ജനങ്ങളുടെ ആശങ്ക ഒഴിവാക്കണമെന്നും സംഗീത ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡണ്ട് പ്രതിഭാ പ്രതാപന് അധ്യക്ഷത വഹിച്ചു. മഹിളാ മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡണ്ട് പി.ടി. ലതിക, സി. മനീഷ, ഉഷ രാജന്, മനീഷ രാജേന്ദ്രന്, ബിന്ദു രവീന്ദ്രന്, ലേഖ രാമചന്ദ്രന്, രാജേഷ് കൊച്ചിയങ്ങാടി, സുരേഷ് പാറേങ്ങാട്ട്, സുനില്‍കുമാര്‍, സി.പി. രാജീവന്, വിനു കരിയാട്, പി.എം. അശോകന് എന്നിവര്‍ സംബന്ധിച്ചു. സീന സുരേന്ദ്രന് സ്വാഗതവും ദീപീക ടീച്ചര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: