നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി ആര്.ജെ ബാലാജിയും എന്‍.ജെ ശരവണനും ഒരുക്കുന്ന ‘മൂക്കുത്തി അമ്മന്‍’ സിനിമയിലെ ട്രെയിലര്‍ പുറത്തുവിട്ടു. ദീപാവലി റിലീസായി ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ നവംബര്‍ 14നാണ് സിനിമ എത്തുന്നത്. ചെന്നെയിലും തിരിപ്പൂര്, കാഞ്ചിപുരം എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ദേവി വേഷത്തില്‍ നായികയായാണ് നയന്‍താര സിനിമയില്‍ എത്തുന്നത്.
ആര്.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രധാന വേഷത്തില്‍ ബാലാജിയും വേഷമിടുന്നുണ്ട്. ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങള്‍ നിറഞ്ഞ ജീവിതത്തിലേക്ക് ദേവി മൂക്കുത്തി അമ്മന്‍ കടന്നു വരുന്നതോടെയുള്ള സംഭവ വികാസങ്ങളാണ് ഭക്തി ചിത്രമായി ഒരുക്കുന്ന മൂത്തുക്കി അമ്മന്‍ പറയുന്നത്.
മൗലി, ഉര്‍വശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും സിനിമയില്‍ വേഷമിടുന്നുണ്ട്. ഇശാരി ഗണേഷാണ് നിര്‍മാണം. ഭക്തി ചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന്‍ വേണ്ടി നയന്‍താര ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. രണ്ടു മിനുട്ട് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ട്രെയിലര്‍ വൈറല്‍ ആയിട്ടുണ്ട്. സ്റ്റാര്‍ വിജയ് ചാനലിനാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: