ബാലുശ്ശേരി: സ്റ്റഡി ടൂറിനിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് ആറ്റിങ്ങള്‍ സ്വദേശി സിയാദിനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പ്രതിയായ സഹ അധ്യാപകന് ബാലുശ്ശേരി സ്വദേശി പ്രബീഷ് ഒളിവിലാണ്.
ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ഫെബ്രുവരിയില്‍ ഊട്ടിയില്‍ സ്റ്റഡി ടൂറിന് പോയപ്പോഴാണ് അധ്യാപകനായ സിയാദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അധ്യാപകനായ പ്രബീഷ് പീഡനത്തില്‍ സിയാദിന്റെ കൂട്ടാളിയാണ്. ടൂര്‍ കഴിഞ്ഞ് തിരിച്ചെത്തിയ പെണ്‍കുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയത്.
പരാതി പോലീസിന് കൈമാറാതെ പ്രിന്‍സിപ്പാള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ട്രേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ നടപടി വൈകിയതോടെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളും അധ്യാപകരും തമ്മില്‍ സ്കൂളില്‍ വെച്ച് വാക്കേറ്റം നടന്നു. സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നീതി ലഭിക്കാതായതോടെ പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്ഐ പ്രജീഷ്, അഡീഷണല്‍ എസ്ഐ മധു എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: