കുവൈത്ത് സിറ്റി: കുവൈത്തിൽ 10 പേര്‍കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 740 അയി. പുതുതായി 812 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം 726 പേര് ഇന്ന് രോഗമുക്തി നേടി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കണക്കുകളനുസരിച്ച് കൊറോണ മരണങ്ങളുടെയുടെയും രോഗബാധിതരുടേയും എണ്ണം ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാസങ്ങള്‍ക്ക് ശേഷമാണ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടക്കസംഖ്യയിലെത്തിയത്. ഇന്ന് പത്ത് പേര് മരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 740 തിലെത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 7,853 പേരില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ നിന്നുമാണ് 812 പേര്‍ക്ക്കൂടി കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 8,65,560 പേരില്‍ വൈറസ് പരിശോധന നടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 1,20,232 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് പുതുതായി 726 പേര് കൂടി രോഗം ഭേദമായി ആശുപത്രിവിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,11,440 പേരിലെത്തി. ചികിത്സയില്‍ തുടരുന്ന 7,853 പേരില്‍ 122 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: