ചവറ: നിര്‍ദിഷ്ട മത്സ്യലേലവും വിപണനവും ഗുണനിലവാര പരിശീലനവും ഓര്‍ഡി നന്സിനെതിരെ ബിജെപിയുടെ പ്രതിഷേധം. നീണ്ടകര ഹാര്‍ബറിലാണ് മത്സ്യബന്ധനമേഖലയെ തകര്‍ക്കുന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നീണ്ടകര പഞ്ചായത്തു സമിതി പ്രക്ഷോഭം സംഘടിപ്പിച്ചത്.
മത്സ്യബന്ധന തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറി രാഷ്ട്രീയവത്കരിക്കുന്നതിനുള്ള നീക്കമാണ് ഓര്‍ഡിനന്‍സിലൂടെ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ നടപടി മത്സ്യമേഖലയെ തകര്‍ക്കുന്നതിനും ചൂഷണം ചെയ്യുന്നതിനും വേണ്ടിയാണ്. കേന്ദ്രസര്‍ക്കാര്‍ മത്സ്യബന്ധനമേഖലയെ ജിഎസ്ടിയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയപ്പോള്‍ കേരള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ അധികനികുതിചുമത്തി മേഖലയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഭവാനയ്യത്ത് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി ശ്രീകുമാര്‍, ട്രഷറര്‍ മന്ദിരം ശ്രീനാഥ്, പഞ്ചായത്ത് ജനറല്‍സെക്രട്ടറി സുനില്‍ രത്തന്‍, പോര്‍ട്ട് മസ്ദുര്‍ ജില്ലാ വൈസ്പ്രസിഡന്റ് അപ്പുപിള്ള, മണ്ഡലം വൈസ് പ്രസിഡന്റ് ശരവണന്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുദര്ശനന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി വിജയന്, ജഗേഷ്, സുദര്ശനന് നന്ദനം, രാജേന്ദ്രന്, ശിവരാജന്, ഹരിദത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: