കൊല്ലം: മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാന്‍ കരിനിയമവുമായി ഇടതുസര്‍ക്കാര്‍. തീരത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം കനക്കുന്നു. മത്സ്യവിപണനത്തിന് അഞ്ചുശതമാനം ലേലകമ്മീഷന് നല്‍കണമെന്നതടക്കമുള്ള കരിനിയമങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ 2020ലെ മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിശീലനവും എന്ന ഓര്‍ഡിനന്‍സാണ് തൊഴിലാളികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമാകുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഒരു രാജ്യം ഒരുനികുതി എന്ന നിലയില്‍ ജിഎസ്ടി കൊണ്ടുവന്ന് അതില്‍ നിന്ന് മത്സ്യതൊഴിലാളികളെ ഒഴിവാക്കി. ഇത് പ്രാബല്യത്തിലുള്ളപ്പോഴാണ് കരിനിയമവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് ഇങ്ങനെ ഒരു നിയമം കൊണ്ടുവരാന്‍ അവകാശമില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ നിന്ന് അഞ്ചുശതമാനം തുക വസൂലാക്കണം എന്ന വ്യവസ്ഥ ആദായനികുതി ചട്ടത്തിന്റെ ലംഘനമാണ്. ഇങ്ങനെ ഈടാക്കുന്ന തുക ലേലക്കാര്‍, മത്സ്യത്തൊഴിലാളി സഹകരണസംഘം, തദേശസ്വയംഭരണസ്ഥാപനം, ഫിഷ് ലാന്റിംഗ് സെന്റര്‍, മാനേജ്മെന്റ് സൊസൈറ്റി, സര്‍ക്കാര്‍ എന്നിവര്‍ക്ക് വീതിച്ചു കൊടുക്കുമെന്നാണ് ഒര്‍ഡിനന്‍സില്‍ പറയുന്നത്.
മാനേജിംഗ് സൊസൈറ്റികള്‍ ഇപ്പോള്‍ തന്നെ യൂസര്‍ഫീ ഈടാക്കുന്നുണ്ട്. ഇത് ലാന്റിംഗ് സെന്റര്‍, ഹാര്‍ബര്‍ തുടങ്ങിയവയുടെ വികസനത്തിന് ഉപയോഗിക്കുന്നു. അതിനാല്‍ വീണ്ടും മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ നിന്നും തുക വസൂലാക്കുന്നത് പകല്‍ കൊള്ളയാണ്. തൊഴിലാളികളുടെ നാമമാത്ര കൂലിയില്‍ കൈയിട്ട് വരാനുള്ള നീക്കമാണിതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഒരു ബോട്ട് ഒരാഴ്ച കടലില്‍ പോയാല്‍ രണ്ടരലക്ഷം രൂപയാണ് ചെലവ്. മൂന്നുലക്ഷംരൂപയുടെ മത്സ്യം വിറ്റാല്‍ മാത്രമേ ബോട്ടുടമയ്ക്കും തൊഴിലാളിക്കും മാന്യമായ ലാഭവും കൂലിയും ലഭിക്കുകയുള്ളൂ. ഇതില്‍ നിന്നാണ് പതിനയ്യായിരം ലേല കമ്മീഷന് സര്‍ക്കാരിന് ലഭിക്കണമെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നത്. ഒപ്പം തന്നെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ മീന്‍ വില്‍ക്കാവൂ എന്ന വ്യവസ്ഥയുമുണ്ട്.
കേരളത്തിലെ 26 ഹാര്‍ബറുകളില്‍ പത്ത് ഹാര്‍ബറുകളും ഏതാനം ലാന്റിംഗ് സെന്ററുകളും മാത്രമേ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളൂ. ബാക്കിയെല്ലാം തൊഴിലാളികളുടെ ആവാസമേഖലയിലാണ്.
ഈ ആവാസമേഖലയില്‍ യാനങ്ങള്‍ എത്തിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപണ്ടിച്ചിരിക്കുകയാണ്. സര്‍ക്കാരിന് താല്പര്യം ഉള്ളവരെ മാത്രം ഉള്‍പ്പെടുത്തി ലാന്റിംഗ് സെന്റര്‍ ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മറ്റികള്‍ വഴി മത്സ്യബന്ധനമേഖലയാകെ സിപിഎം നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ഗൂഢശ്രമമാണിതെന്ന് സംശയിക്കുന്നു. മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുണമെന്ന ആവശ്യം തൊഴിലാളികള്‍ അംഗീകരിക്കുമ്പോഴും ഓര്‍ഡിനന്‍സില്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ അപ്രായോഗികവും ഫലത്തില്‍ മത്സ്യത്തൊഴിലാളികളെ ഉപദ്രവിക്കാന്‍ മാത്രം ഉതകുന്നതുമാണ്. മത്സ്യബന്ധനം കഴിഞ്ഞയുടന്‍ നിര്‍ണയിക്കപ്പെടാവുന്ന രീതിയില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മത്സ്യബന്ധനം നടത്തി സ്വായത്തമാക്കിയ മത്സ്യം നിയമവിധേയമായി പിടിച്ചതാണെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തുന്ന വിധത്തില്‍ മത്സ്യത്തിന്റെ ഉറവിടം, പിടിച്ചെടുത്ത മാര്‍ഗം മുതലായ വിവരങ്ങള്‍ അടങ്ങിയ സാക്ഷ്യപത്രം യാന ഉടമകള്‍ നേടണമെന്ന വകുപ്പ് അപ്രായോഗികവും തൊഴിലാളികളെ ആക്ഷേപിക്കുന്നതിന് തുല്യവുമാണ്.
ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം പുറപ്പെടുവിച്ച തീരുമാനത്തിന് വിരുദ്ധമായി ഏതെങ്കിലും തൊഴിലാളി അപ്പീല്‍ നല്കണമെങ്കില് പിഴത്തുക മുഴുവന്‍ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ ഒരു ഭാഗത്ത്. എന്നാല്‍ ഉദ്യോഗസ്ഥന് തെറ്റായ തീരുമാനം എടുത്താല്‍ അയാള്‍ക്ക് എതിരെ വ്യവഹാരമോ പ്രോസിക്യൂഷനോ നിയമനടപടികളോ പാടില്ലെന്ന വ്യവസ്ഥ മറുഭാഗത്ത്.
സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്കി ഏത് കടല്‍ത്തീരവും ഫിഷ് ലാന്റിംഗ് സ്റ്റേഷനുകളാക്കി സര്‍ക്കാര്‍ രൂപീകരിക്കുന്ന സൊസൈറ്റിക്ക് പരമാധികാരം നല്കി കുത്തകകളെ സഹായിക്കാനിണതെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: