ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന് വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നീക്കിവയ്ക്കുന്നത് 50,000 കോടി രൂപയെന്ന് സൂചന. ഒരു ഡോസ് വാക്സിന് ആറ് മുതല്‍ ഏഴു വരെ ഡോളര്‍ ചെലവാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഒരാള്‍ക്ക് രണ്ട് കുത്തിവയ്പ്പുകള്‍ വേണ്ടിവരുമെന്നും കരുതുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമാണ് ഇത്രയും തുക മാറ്റിവച്ചത്. ചെറിയ തുകയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണോ പൂര്‍ണമായും സൗജന്യ നിരക്കില്‍ നല്കുകയാണോ ചെയ്യുക എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. എന്നാല്‍, ബീഹാറിലും തമിഴ്നാട്ടിലും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തിയാല്‍ വാക്സിന് സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് വാക്സിന് വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: