തിരുവനന്തപുരം: സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വീടിന്റെ ചിത്രമെടുത്ത് പിണറായി സര്‍ക്കാര്‍ ലൈഫില്‍ അനുവദിച്ച വീടാണെന്ന് കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത്. പോസ്റ്റില്‍ തന്നെ സത്യം വെളിപ്പെടുത്തി ഉടമ എത്തിയതോടെ പോസ്റ്റ് മുക്കി എംഎല്‍എ രക്ഷപെട്ടു.
സര്‍ക്കാര്‍ പദ്ധതിയായ ലൈഫ് മിഷന്റെ പരസ്യത്തിന് അനധികൃതമായി വീടിന്റെ ചിത്രം ഉപയോഗിച്ചതിനെതിരായണ് ഉടമസ്ഥന് രംഗത്തെത്തിയത്. ‘ലൈഫ്… നമ്മുടെ സര്‍ക്കാര്‍’ എന്ന തലക്കെട്ടോടെയാണ് വി കെ പ്രശാന്ത് വീടിന്റെ ചിത്രം പങ്കു വെച്ചത്.
ടാര്‍പ്പാളിന്‍ കെട്ടിയ ഓലപ്പുരക്ക് മുന്നില്‍ ദമ്പതികള്‍ നില്ക്കുന്ന ചിത്രത്തിന് താഴെയാണ് കോണ്‍ക്രീറ്റ് വീടിന്റെ ചിത്രം ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ വീട്ടുടമസ്ഥന് ഇത് കൈയ്യോടെ പിടികൂടിയതോടെയാണ് പാര്‍ട്ടി വൃത്തങ്ങള്‍ക്കിടയില്‍ നന്മമരം എന്ന് വിളിപ്പേരുള്ള മുന്‍ മേയറുടെ പൂച്ച് പുറത്തു ചാടിയത്.
ഇത് എന്റെ വീടാണ്. ഞങ്ങള്‍ കൂലിപ്പണി ചെയ്ത് ഉണ്ടാക്കിയ വീടാണ്. അല്ലാതെ സര്‍ക്കാര്‍ തന്ന വീടല്ല. ഒന്നും അറിയാതെ ഇമ്മാതിരി പോസ്റ്റ് ഇടരുത്.’ ഇതാണ് ചിത്രത്തിന് വീട്ടുടമസ്ഥനായ ജെമിച്ചന്‍ ജോസ് നല്കിയ മറുപടി. ഇതോടെ നാണംകെട്ട് എംഎല്‍എ പോസ്റ്റ് മുക്കി രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: