ന്യൂദല്‍ഹി: ഉത്സവകാലത്ത് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വൈറസ് രാജ്യത്തുനിന്ന് പോയിട്ടില്ല. രാജ്യത്തെ കൊറോണ മുക്തി നിരക്ക് വളരെയധികം ഉയര്‍ന്നിട്ടുണ്ട്. അതിന്റെ അര്‍ത്ഥം വൈറസ് പോയെന്നല്ലെന്നും ടെലിവിഷനിലൂടെ രാജ്യത്തോടു നടത്തിയ അഭിസംബോധനയില്‍ അദേഹം പറഞ്ഞു.
മനുഷ്യരാശിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും നമ്മുടെ രാജ്യത്തേതുള്‍പ്പെടെ നിരവധി ശാസ്ത്രജ്ഞര്‍ വാക്സിന് ഉല്‍പ്പാദിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്.വാക്സിന് ലഭ്യമായ ഉടന്‍ തന്നെ ഓരോ പൗരനും എത്തിക്കുന്നതിനായി വിശദമായ മാര്‍ഗരേഖയും തയ്യാറാക്കുന്നുണ്ട്.വാക്സിന് എത്തുന്നതുവരെ അലംഭാവം പാടില്ല. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമ്പോള്‍ ജാഗ്രത പാലിക്കണം. നരേന്ദ്രമോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
കൊറോണക്കെതിരായ പേരാട്ടത്തില്‍ നാം നേടിയെടുത്ത മുന്‍തൂക്കം കൈവിടരുത്. കടകമ്പോളങ്ങളില്‍ ഉത്സവകാലത്ത് തിരക്കുണ്ടാക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ അവസാനിച്ചുവെന്ന് ആരും ചിന്തിക്കരുതെന്നും അദേഹം പറഞ്ഞു.
കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍, ജാഗ്രതയ്ക്കു കുറവു വരുത്തരുതെന്നും അലംഭാവം കാട്ടരുതെന്നും ടെലിവിഷനിലൂടെ രാജ്യത്തോടു നടത്തിയ അഭിസംബോധനയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിച്ചു.
രാജ്യമെമ്പാടും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായി. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി ജനങ്ങള്‍ വീടുവിട്ടിറങ്ങാന്‍ തുടങ്ങി.ആഘോഷങ്ങള്‍ എത്തിയതോടെ വിപണികളും സാധാരണ നിലയിലേക്ക് മടങ്ങാന്‍ തുടങ്ങി.കഴിഞ്ഞ 7-8 മാസങ്ങളായി ഓരോ ഇന്ത്യക്കാരന്റെയും പ്രയത്നത്താല്‍ ഇന്ത്യ മെച്ചപ്പെട്ട സ്ഥിതിയിലാണ്. അത് വഷളാകാന്‍ അനുവദിക്കരുത്.
രാജ്യത്ത് രോഗമുക്തി നിരക്ക് വര്‍ധിച്ചു. മരണനിരക്ക് കുറവാണ്.. ഓരോ 10 ലക്ഷം പൗരന്മാരിലും 5500 ഓളം പേര്‍ക്കാണ് രാജ്യത്ത് കൊറോണ ബാധിച്ചിട്ടുള്ളത്. എന്നാല്‍, അമേരിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് 25,000 ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓരോ 10 ലക്ഷം പൗരന്മാരിലും ഇന്ത്യയിലെ മരണനിരക്ക് 83 ആണെന്നും വികസിത രാജ്യങ്ങളായ യുഎസ്, ബ്രസീല്‍, സ്പെയിന്, ബ്രിട്ടന് തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇത് 600 ആണ്.പല വികസിത രാജ്യങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍, രാജ്യത്തെ നിരവധി പൗരന്മാരുടെ ജീവന് സംരക്ഷിക്കുന്നതില്‍ ഇന്ത്യ വിജയിച്ചതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
കോവിഡ് അനുബന്ധ അടിസ്ഥാനസൗകര്യങ്ങളില്‍ രാജ്യത്തിനുണ്ടായ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. കൊറോണ രോഗികള്‍ക്കായി 90 ലക്ഷത്തിലധികം കിടക്കകളും രാജ്യത്തൊട്ടാകെ 12,000 ക്വാറന്റൈന് കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
രണ്ടായിരത്തിലധികം കൊറോണ പരിശോധനാ ലാബുകള്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നു, പരിശോധനകളുടെ എണ്ണം ഉടന്‍ തന്നെ 10 കോടി കടക്കും.
സമ്പല്സമൃദ്ധമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ പൗരന്മാരുടെ ജീവന് രക്ഷിക്കുന്നതില്‍ ഇന്ത്യ വിജയിച്ചതായി കാണാം. കോവിഡ് മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിക്കുന്നത് ഏറെ കരുത്തു പകരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
”സേവാ പരമോ ധര്‍മ്മ” എന്ന മന്ത്രം പിന്തുടര്ന്ന് ഇത്രയും വലിയ ജനസംഖ്യയെ നിസ്വാര്‍ത്ഥമായി സേവിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും പ്രയത്നത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.ഈ പ്രയത്നങ്ങള്‍ക്കിടയിലും അലംഭാവം കാട്ടരുതെന്നും. കൊറോണ വൈറസ് ഇല്ലാതായെന്നും ഇപ്പോള്‍ കൊറോണയില്‍ നിന്ന് അപകടമൊന്നുമില്ലെന്നും കരുതരുതെന്നും മുന്നറിയിപ്പ് നല്കി.: ”നിങ്ങള്‍ അശ്രദ്ധരായി മുഖാവരണമില്ലാതെ പുറത്തുപോകുകയാണെങ്കില്‍, നിങ്ങള്‍ നിങ്ങളെയും കുടുംബത്തെയും കുട്ടികളെയും പ്രായമായവരെയും ഒരേപോലെ അപകടത്തിലാക്കുകയാണ്.”
അമേരിക്കയിലും യൂറോപ്പിലും കൊറോണ ബാധിതരുടെ എണ്ണം തുടക്കത്തില്‍ കുറയുകയും എന്നാല്‍ പെട്ടെന്നു വര്‍ധിക്കുകയും ചെയ്ത നിലവിലെ സാഹചര്യത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: