കോഴിക്കോട്: മാവൂര്‍ റോഡ് പരമ്പരാഗത ഹിന്ദുശ്മശാനത്തില്‍ പരമ്പരാഗത ശവ സംസ്കാരം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി നടത്തുന്ന ധര്‍മ്മ സമരത്തിന് കേരളത്തിലെ മുഴുവന്‍ പിന്നാക്ക സമുദായങ്ങളും പിന്തുണ നല്‍കുമെന്ന് കേരള വണിക വൈശ്യസംഘം സംസ്ഥാന സെക്രട്ടറി വി. കൃഷ്ണകുമാര്‍ പറഞ്ഞു.
സായാഹ്ന പ്രതിഷേധത്തിന്റെ ഒന്‍പതാം ദിവസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുഐക്യവേദി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് സി. സദാനന്ദന് അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി സതീഷ് മലപ്രം, സി.എന്‍. ഉണ്ണികൃഷ്ണന്, രാജേഷ് ചെറുവാടി, ഇ. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. ഇന്ന് നടക്കുന്ന സായാഹ്ന പ്രതിഷേധം പത്മശാലിയ സംഘം നേതാവ് കാളക്കണ്ടി അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: