തിരുവനന്തപുരം: വിമാനത്താവള സ്വര്‍ണക്കളളക്കടത്ത് കേസില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ മന്ത്രിമാരായ കെ.ടി. ജലീലും കടകംപള്ളി സുരേന്ദ്രനും നിത്യസന്ദര്‍ശകര്‍. പ്രധാന പ്രതി സരിത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്കിയ മൊഴിയിലാണ് ഇക്കാര്യങ്ങളുള്ളത്.
മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനാണ് കടകംപളളി സുരേന്ദ്രന് കോണ്‍സുലേറ്റലെത്തി കോണ്‍സല്‍ ജനറലിനെ കണ്ടത്. ഖുര്‍ ആനും ഈന്തപ്പഴവും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ജലീല്‍ കോണ്‍സുലേറ്റിലെത്തിയത്. സംഭാവന വാങ്ങുന്നതിന് കാന്തപുരം അബൂബക്കര്‍ മുസലിയാരും മകനും നിരവധി തവണ കോണ്‍സുലേറ്റിലെത്തിയിട്ടുണ്ട്.
ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് സ്പേസ് പാര്‍ക്കില്‍ ജോലി കിട്ടിയത്. കളളക്കടത്തിനെപ്പറ്റി കോണ്‍സല്‍ ജനറലിനോട് ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാല്‍ കോണ്‍സല്‍ ജനറലിന്റെ പേരിലും തങ്ങള്‍ കളളക്കടത്തിന് കമ്മീഷന് കൈപ്പറ്റിയിരുന്നു. രണ്ടുതവണ സ്വര്‍ണം വന്നപ്പോള്‍ അറ്റാഷേയെക്ക് 1500 ഡോളര്‍ വീതം കമ്മീഷന് നല്‍കിയെന്നും സരിത് മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: