തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ചില്ലെന്ന് ആരോപിച്ച് അഭിഭാഷകയെ സ്ഥലം മാറ്റി. തിരുവനന്തപുരം പ്രോസിക്യൂഷന് ഡെപ്യൂട്ടി ഡയറക്ടറായ ബീനാ സതീശനെയാണ് സ്ഥലം മാറ്റിയത്.
സംസ്ഥാന ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ പിന്തുണച്ചില്ലെന്ന പരാതിയിലാണ് ബീനയെ സ്ഥലം മാറ്റിയത്. സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് ഇതെന്നാണ് ആരോപണം.
ബീനയെ നിലവില്‍ ആലപ്പുഴയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പകരമായി മറ്റൊരു നിയമനം ഇതുവരെ നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: