പാലക്കാട്: സംവിധായകന് പി. ഗോപി കുമാര്‍ അന്തരിച്ചു. അഷ്ടമംഗല്യം, പിച്ചിപ്പൂ, ഹര്‍ഷബാഷ്പം, മനോരഥം, ഇവള് ഒരു നാടോടി, കണ്ണുകള്‍, അരയന്നം, തളിരിട്ട കിനാക്കള്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായിരുന്നു. പി ഭാസ്കരന് മാഷുടെ ശിഷ്യനായ പി ഗോപികുമാര്‍ കമലഹാസനെ നായകനാക്കി 1977 ല്‍ അഷ്ടമംഗല്യം എന്ന ചിത്രമൊരുക്കി കൊണ്ടാണ് സ്വതന്ത്ര സംവിധായകനാകുന്നത്. 2003 ല്‍ സംവിധാനം ചെയ്ത മിസ്റ്ററി സസ്പെന്‍സ് ചിത്രമായ സൗദാമിനിയാണ് അവസാന ചിത്രം.
സംവിധായകന് പി ചന്ദ്രകുമാറിന്റേയും ഛായാഗ്രാഹകന്‍ പി സുകുമാറിന്റേയും മൂത്ത സഹോദരനാണ് പി ഗോപി കുമാര്‍. പാലക്കാട്ടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: