തൊടുപുഴ: കാരിക്കോട്-പട്ടയംകവല പൊതുമരാമത്ത് റോഡില്‍ തൊണ്ടിക്കുഴയ്‌ക്ക് സമീപം പൈപ്പ് പൊട്ടി ദിവസവും പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം. റോഡ് തകര്‍ന്നിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതര്‍.
ഇടവെട്ടി പഞ്ചായത്തിന്റെ ഭാഗമായുള്ള പൈപ്പാണ് ചാലംകോട് ക്ഷേത്രത്തിന് സമീപം തൊണ്ടിക്കുഴ-ഇടവെട്ടി കനാല്‍ റോഡ് ആരംഭിക്കുന്ന ഭാഗത്ത് പൊട്ടിയിരിക്കുന്നത്. പൊട്ടിയ ഭാഗത്ത് പൈപ്പുകളുടെ ജോയിന്റും വാല്‍വും വരുന്ന ഭാഗമാണ്. ഇതാണ് കഴിഞ്ഞമാസം അവസാനത്തോടെ തകര്‍ന്നത്. സ്ഥലത്ത് കരാര്‍ കാരെത്തി പരിശോധന നടത്തിയെങ്കിലും സ്ലാബുകള്‍ മാറ്റി വെച്ച ശേഷം തടിതപ്പുകയാണ് ചെയ്തത്. ദിനവും ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഇത്തരത്തില്‍ ഇവിടെ പാഴാകുന്നത്. സംഭവം ജല അതോററ്റിയെ അറിയിച്ചെങ്കിലും അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപം ശക്തമാണ്. ഇത് സംബന്ധിച്ച് വിവരം ആരാഞ്ഞപ്പോള്‍ അറിഞ്ഞില്ലെന്നും ഉടന്‍ പരിഹരിക്കുമെന്നുമാണ് ജല അതോററ്റി തൊടുപുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജന്മഭൂമിയോട് പറഞ്ഞു. പൈപ്പ് പൊട്ടി വെള്ളം ഒഴുകി റോഡിന്റെ വശങ്ങളും തകര്‍ന്ന് തുടങ്ങി.
വെള്ളം ഇവിടെ നിന്ന് 250 മീറ്ററോളം ഒഴുകി സമീപത്തെ തോട്ടിലേക്ക് ചേരുകയാണ്. ഇത്തരത്തില്‍ മുമ്പും മാസങ്ങളോളം ഇവിടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയിരുന്നു. അന്നും റോഡ് തകര്‍ന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും ജല അതോററ്റി അധികൃതര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തതെന്ന പരാതിയും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: