Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 100 വയസ് പൂര്‍ത്തിയായിട്ടില്ല; ചരിത്രത്തെ വളച്ചൊടിച്ച് സിപിഎം നടത്തുന്നത് വ്യാജപ്രചരണം; വിമര്‍ശനവുമായി സിപിഐ

കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്ന പേരില്‍ ഒരു പാര്‍ട്ടി രൂപീകരിക്കുന്നത് 1925 ഡിസംബര്‍ 25 മുതല്‍ 28 വരെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നടന്ന സമ്മേളനത്തില്‍ വച്ചാണ്. അതില്‍ ''കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ'' എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചുകൊണ്ടുള്ള പ്രമേയം പാസ്സാക്കുന്നത് ഡിസംബര്‍ 26 നായതുകൊണ്ടാണ് 1925 ഡിസംബര്‍ 26 സിപിഐ യുടെ സ്ഥാപക ദിനമായി കണക്കാക്കുന്നത്.

Janmabhumi Online by Janmabhumi Online
Oct 18, 2020, 06:48 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നൂറുവയസ് പൂര്‍ത്തിയായിട്ടില്ലെന്നും സിപിഎം ചരിത്രത്തെ വളച്ചൊടിക്കരുതെന്നും സിപിഐ.  ‘സിപിഐയുടേത് കമ്മ്യൂണിസ്റ്റ് സമീപനമല്ല” എന്ന് ഒക്ടോബര്‍ 16 ലെ കേരള കൗമുദി പത്രത്തില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് സിപിഐ(എം) പോളിറ്റ് ബ്യൂറോ മെമ്പര്‍ എസ് രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നതായി കണ്ടു. 1920 ല്‍ താഷ്‌കന്റില്‍ രൂപീകരിച്ചതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്നതാണ് അദ്ദേഹം അവകാശപ്പെടുന്നത്. 1964 ല്‍ രൂപീകൃതമായ സിപിഐ(എം) അന്നുമുതല്‍ പ്രചരിപ്പിക്കുന്നതും ഈ നിലപാടാണ്. 1920 ല്‍ താഷ്‌കന്റില്‍ ചേര്‍ന്ന ഇന്ത്യാക്കാരായ കമ്മ്യൂണിസ്റ്റുകാരുടെ തുടര്‍ച്ചയാണ് 1964 ല്‍ രൂപീകരിക്കപ്പെട്ട സിപിഐ(എം) എന്നു പറയുന്നതിന് അവര്‍ക്കവകാശമുണ്ട്.

എന്നാല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്ന പേരില്‍ ഒരു പാര്‍ട്ടി രൂപീകരിക്കുന്നത് 1925 ഡിസംബര്‍ 25 മുതല്‍ 28 വരെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നടന്ന സമ്മേളനത്തില്‍ വച്ചാണ്. അതില്‍ ”കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ” എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചുകൊണ്ടുള്ള പ്രമേയം പാസ്സാക്കുന്നത് ഡിസംബര്‍ 26 നായതുകൊണ്ടാണ് 1925 ഡിസംബര്‍ 26 സിപിഐ യുടെ സ്ഥാപക ദിനമായി കണക്കാക്കുന്നത്.

1920 ഒക്ടോബര്‍ 17ന് താഷ്‌കന്റില്‍ എം എന്‍ റോയി, ഇവലീന്‍ ട്രന്റ് റോയി, അബനീ മുഖര്‍ജി, റോസാ ഫിറ്റിന്‍ഗോവ്, മുഹമ്മദ് അലി, മുഹമ്മദ് ഷഫീക്കി സിദ്ദിഖി, ആചാര്യ എന്നീ ഏഴു പേര്‍ ചേര്‍ന്ന്  ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്ന പേരില്‍ ഒരു പാര്‍ട്ടി ടര്‍ക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിക്കുകയും കോമിന്റേണിന്റെ ടര്‍ക്കിസ്ഥാന്‍ ബ്യൂറോയുടെ രാഷ്‌ട്രീയ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും ”ഫോറിന്‍ കമ്മ്യൂണിസ്റ്റ്‌സ് ഇന്‍ ടര്‍ക്കിസ്ഥാന്‍” എന്ന ഡോക്യുമെന്റില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. 

ഇത് ചരിത്രത്തിന്റെ ഭാഗമാണ്. അതിനെ കോമിന്റേണും (കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍) ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും ഒരു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പായി മാത്രമെ കണക്കാക്കിയിട്ടുള്ളു. ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായ ഇന്ത്യാക്കാര്‍ ഇത്തരം ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. താഷ്‌കന്റില്‍ എം എന്‍ റോയിയുടെ നേതൃത്വത്തില്‍ താഷ്‌കന്റ് ലെനിന്‍ മിലിട്ടറി സ്‌ക്കൂളും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കു വേണ്ടി ആരംഭിച്ചിരുന്നു. ജര്‍മ്മനിയിലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്കാരുടെ ഗ്രൂപ്പിനെ ”ബെര്‍ലിന്‍ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പെന്നും യുഎസ്എയിലെയും കാനഡയിലെയും സിക്ക്കാരായ ഇന്ത്യാക്കാര്‍ രൂപീകരിച്ച കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിനെ ഗദ്ദര്‍ പാര്‍ട്ടി എന്നുമാണ് അറിയപ്പെട്ടിരുന്നതെന്ന് സിപിഐ നേതാവ് അഡ്വ. കെ. പ്രകാശ് ബാബു പറയുന്നു.  

ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ബോംബെയിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പ്, ബംഗാളിലെ അനുശീലന്‍ സമിതി, ലക്‌നൗ ഗ്രൂപ്പ്, ബനാറസ് ഗ്രൂപ്പ്, മദ്രാസിലെ ശിങ്കാരവേലു ചെട്ടിയാര്‍ നേതൃത്വം നല്‍കിയ മദ്രാസ് ലേബര്‍ – കിസാന്‍ പാര്‍ട്ടി, ബംഗാളിലെ നൗ ജവാന്‍ ഗ്രൂപ്പ് തുടങ്ങിയ കമ്മ്യൂണിസ്റ്റു ഗ്രൂപ്പുകളെ ഒരുമിപ്പിച്ചുകൊണ്ട് 1925 ഡിസംബര്‍ 26 ന് ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ’ രൂപീകരിക്കപ്പെട്ടു. ചരിത്രം സത്യമാണ്. അത് വ്യാഖ്യാനിച്ചു മാറ്റാന്‍ കഴിയില്ലന്നും സിപിഐ പറയുന്നു.  

Tags: keralacpicpim
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

Kerala

മെസിയും അര്‍ജന്റീന ടീമും ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ കേരളത്തില്‍

One month old baby feet
Kerala

ഒരു വയസ്സുള്ള കുഞ്ഞിന് അധിക ഡോസ് മരുന്ന് നല്‍കിയ സംഭവം : അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)
Kerala

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

India

അതിവേഗ റെയില്‍വേ തയാറാകും, സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ എസ്.പിയും പൊലീസ് അസോസിയേഷനും തമ്മില്‍ പോര് : 5 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി

പലസ്തീനികളെ കുരുതി കൊടുക്കുന്നത് ഹമാസ് തന്നെ ; ഗാസയിലെ ആശുപത്രിയിൽ ഭീകരരുടെ വലിയ തുരങ്കം കണ്ടെത്തി ഇസ്രായേൽ സൈന്യം

പൊതുജനങ്ങൾ പട്ടിണി കിടന്ന് മരിക്കുന്നു , നേതാക്കൾ തിന്ന് കുടിക്കുന്നു ! പാകിസ്ഥാനിൽ ഈ നേതാക്കളുടെ ശമ്പളം 600% വർധിച്ചു

കൊളംബിയ : തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമ്മാനിക്കുന്നു

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ലെന്ന ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച, ജന്മഭൂമി സുവര്‍ണ ജൂബിലി വാര്‍ഷിക ആഘോഷ ജനറല്‍ കണ്‍വീനറും പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറുമായ സി. സുരേഷ്‌കുമാറിനെ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആദരിക്കുന്നു. കെ. കുഞ്ഞിക്കണ്ണന്‍, ടി. ജയചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍, ആര്‍. പ്രദീപ് സമീപം

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies