തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ നടുവ് വേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നടുവ് വേദനയെ തുടര്‍ന്ന് അവിടെ നിന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. നിലവില്‍ അത്യാഹിത വിഭാഗത്തിലാണ്.
ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തി കരമാണെന്നും ആന്‍ജിയോഗ്രാം പരിശോധനയില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും കരമനയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ കടുത്ത നടുവ് വേദനയുണ്ടെന്ന് ശിവശങ്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ആദ്യം ശ്രീചിത്തിരയിലേക്കാണ് മാറ്റാന്‍ തീരുമാനിച്ചത്. കൊറോണ ചികിത്സയുടെ പശ്ചാത്തലത്തില്‍ പിന്നീടത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
നടുവ് വേദനയ്ക്ക് വിശദമായ പരിശോധന വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ. എംആര്‍ഐ സ്കാനിങ്ങില്‍ ചില പ്രശ്നങ്ങള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് എം ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ശിവശങ്കറിനെ പരിശോധിച്ചു വരികയാണ്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ശിവശങ്കനെ കരമനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കാര്‍ഡിയാക് ഐസിയുവില്‍ പ്രവേശിപ്പിച്ച എം ശിവശങ്കറിന് ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി നില തൃപ്തികരമെന്ന് വിലയിരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: