കോട്ടയം: ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്ത ജസ്യൂട്ട് പുരോഹിതന് സ്റ്റാന്‍ സ്വാമിക്കു വേണ്ടു രംഗത്തു വന്ന കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ സഭാംഗങ്ങള്‍. നിയമ വുരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ സംരക്ഷിക്കുന്നതിനുള്ള നീക്കം ശരിയല്ലന്ന നിലപാടാണ് പലര്‍ക്കും സ്ത്രീപീഡനക്കേസിലും കൊലപാതകത്തിലും വരെ പങ്കാളികളായ പുരോഹിതരുടെ പട്ടിക നിരത്തി, പുരോഹിതന് പരിശുദ്ധനാണെന്ന് മുന്‍ വിധി വേണ്ടന്ന മുന്നറിയിപ്പും സമൂഹ മാധ്യമങ്ങളിലൂടെ നല്കുന്നു.
കുഞ്ഞാട് എന്ന ഫേസ് ബുക്ക് പേജില്‍ മാടത്തരുവിയിലെ മറിയകുട്ടി കൊലക്കേസില്‍ ബെനഡിക്റ്റ് ഓണംകുളത്തെ പരിശുദ്ധനാക്കാന്‍ സഭ നടത്തിയ ശ്രമങ്ങളുടെ ചരിത്രം വിവരിച്ചെഴുതിയാണ് വിമര്‍ശനം ലൈഗിംക പീഡനകേസില്‍ കുടുങ്ങിയ പുരോഹിതരുടെ പട്ടികയും ചിലര്‍ നിരത്തി. അഭയ, ഫ്രാങ്കോ കേസുകളും ഉദാഹരിച്ചു.
കുറ്റാരോപിതരെ തടിഊരിച്ച് മുഖം രക്ഷിക്കാന്‍ സഭ എല്ലാ കാലവും ശ്രമിച്ചിരുന്നു. അഭയാകേസ് വന്നപ്പോഴും സഭയുടെ അളവില്ലാത്ത പണവും സ്വാധീനവും ഉപയോഗിച്ച് കുറ്റവാളികളെ നിയമത്തിന്റെ കുടുക്കില്‍നിന്നും രക്ഷിക്കുകയാണുണ്ടായത്. ഇവരൊക്കെ കുറ്റക്കാരെന്നു യുക്തിപൂര്‍വം ചിന്തിക്കുന്നവര്‍ക്ക് വിധിയെഴുതാന്‍ സാധിക്കുമെങ്കിലും ഭൂരിഭാഗം വിശ്വാസികളും പുരോഹിതര്‍ പറഞ്ഞുണ്ടാക്കുന്ന നുണകളേ വിശ്വസിക്കുകയുള്ളൂ, അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ സഭ അവരുടെ മസ്തിഷ്ക്കത്തെ രൂപപ്പെടുത്തിയിരിക്കുന്നു.
പണം മുടക്കി, മാധ്യമങ്ങള്‍ വഴി നുണകള്‍ പ്രചരിപ്പിച്ച്, വിശ്വാസികളെ നിയന്ത്രിക്കുന്ന എക്കാലത്തെയും സഭയുടെ സൂത്രം തന്നെയാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ ഒരു പരിതിവരെ ദൈവത്തിന്റ്റെ സ്വന്തം നാട്ടില്‍ അവര്‍ വിജയിക്കുന്നു എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നിങ്ങനെ പോകുന്നു വിമര്‍ശനം
കത്തോലിക്കാ പുരോഹിതന് ഉള്‍പ്പെട്ട കുറ്റകൃത്യമെന്ന നിലയില്‍ മാടത്തരുവി കൊലക്കേസ്വളരെ വാര്‍ത്താ പ്രാധാന്യം നേടി. 43 വയസ്സുള്ള മറിയക്കുട്ടി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.ബെനഡിക്റ്റ് ഓണംകുളം ആയിരുന്നു പ്രതിസ്ഥാനത്ത്
മറിയകുട്ടി കൊലക്കേസ്
ബെനഡിക്റ്റ് ഓണംകുളം
1929ല്‍ അതിരംപുഴയിലുള്ള ഒരു സിറിയന്‍ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു. മാന്നാനം, സെന്റ് എപ്രേം സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1950-ല്‍ സെമിനാരിയില്‍ ചേര്‍ന്നു.
1959-ല്‍ പൗരാഹിത്യ പട്ടം സ്വീകരിക്കുകയും ചങ്ങനാശേരി രൂപതയുടെ കീഴിലുള്ള വിവിധ പള്ളികളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തു.
1962-ല്‍ മന്ദമാരുതിയടുത്തുള്ള കണ്ണമ്പള്ളി ഇടവകയില്‍ വികാരിയായി ചുമതല വഹിച്ചു.
1962-1964 വരെ ആലപ്പുഴ ചക്കരക്കടവ് പള്ളിയില്‍ വികാരിയായിരുന്നു. അക്കാലഘട്ടത്തിലാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച മറിയക്കുട്ടിയും ഫാദര്‍ ബെനഡിക്റ്റുമായി സൗഹാര്‍ദ്ദബന്ധത്തിലാകുന്നത്. പിന്നീട് അദ്ദേഹം ചങ്ങനാശേരിയില്‍ സെന്റ് ജോസഫ്സ് ഓര്‍ഫനേജ് പ്രസ്സില്‍ മാനേജരായി ചുമതലയെടുത്തു. മറിയക്കുട്ടി കൊലക്കേസില്‍ അറസ്റ്റ് ചെയ്യുന്നതുവരെ സേവനം അവിടെ തുടര്‍ന്നു.
മൃതദേഹം തേയിലത്തോട്ടല്
1966 ജൂണ്‍ 16ന് മറിയക്കുട്ടിയുടെ മൃതദേഹം മന്ദമാരുതിയിലെ മാടത്തരുവിയിലുള്ള ഒരു തേയിലത്തോട്ടത്തിനടുത്ത് കണ്ടെത്തി. അവര്‍ അഞ്ചു മക്കളുള്ള വിധവയായിരുന്നു. മാടത്തരുവിയുടെ തീരത്ത് അക്കരെ ഒരു വനത്തിനഭിമുഖമായി ശവം മലര്‍ന്നു കിടന്നിരുന്നു. ചുറ്റും വീടുകളില്ലാതെ അവിടം ഒരു വിജനമായ പ്രദേശമായിരുന്നു. ഇട്ടിരുന്ന വസ്ത്രമായ ചട്ട ഒരു കൈയുടെ ഇടയിലായി കുടുങ്ങി കിടന്നിരുന്നു. മരിച്ച ശരീരത്തിന്റെ അരയ്ക്കു മുകള്‍ഭാഗവും മാറിടവും നഗ്നമായിട്ടായിരുന്നു കിടന്നിരുന്നത്. ഒരു ചെവിയുടെ അറ്റത്തു നിന്ന് മറ്റേ ചെവിയുടെ അറ്റം വരെ കഴുത്തു മുറിച്ചിട്ടുണ്ടായിരുന്നു. ചങ്കത്തും അടിവയറിലും അനേക മുറിവുകളുമുണ്ടായിരുന്നു. ശരീരത്തില്‍ ആഭരണവും ധരിച്ചിരുന്നു. ശരീരത്തിന്റെ താഴെ ഭാഗമായി ഒരു ബെഡ്ഷീറ്റും സമീപത്ത് ഒരു കുടയുമുണ്ടായിരുന്നു.
മറിയക്കുട്ടി മക്കളുമൊത്ത് അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ആലപ്പുഴ പട്ടണത്തിലുള്ള അവലൂക്കുന്നിലായിരുന്നു അവരുടെ ഭവനം. മൂന്നു പ്രാവിശ്യം അവര്‍ വിവാഹിതയായിരുന്നു. മൂന്നാം വിവാഹത്തിലെ ഭര്‍ത്താവ് രോഗബാധിതനായി ശരീരം തളര്‍ന്നു പോയതുകൊണ്ട് അയാളെയും ഉപേക്ഷിച്ചിരുന്നു. പിന്നീട് മരിക്കുന്നവരെ അഞ്ചുവര്‍ഷത്തോളം കൂലിവേല ചെയ്തും, വീട്ടുവേല ചെയ്തും ജീവിച്ചു വന്നിരുന്നു. ഇളയ മകന് ‘ജോയി’ അവര്‍ മരിക്കുന്നതിനു രണ്ടു വര്‍ഷം മുമ്പ് ജനിച്ചതാണ്.
പള്ളിയുമായി മൂന്നു മൈല്‍ ദൂരത്തിലായിരുന്നു മറിയക്കുട്ടി താമസിച്ചിരുന്നത്. ഇളയ കുട്ടി ഉണ്ടായ സമയത്തു തന്നെയാണ് മൂന്നാം ഭര്‍ത്താവ് മരിച്ചത്. മറിയക്കുട്ടി മരിക്കുന്ന തലേ ദിവസം ജൂണ്‍ പതിനാലാം തിയതി വീട്ടില്‍നിന്നു എവിടേക്കോ യാത്രപോയതായി അവരുടെ അമ്മയും പതിനാറു വയസുള്ള മകളും സാക്ഷി പറഞ്ഞിരുന്നു. അതിനുമുമ്പ് ജൂണ്‍ പതിനാലാം തിയതി മറിയക്കുട്ടിയും ഫാദര്‍ ബെനഡിക്റ്റും തമ്മില്‍ ചങ്ങനാശേരിയില്‍ കണ്ടു മുട്ടിയിരുന്നു.
ഒരു പുരോഹിതനും സ്ത്രീയുമായി ഒന്നിച്ചു കണ്ടവരായി മന്ദമാരുതിയിലുള്ളവരുടെ ദൃക്സാക്ഷി വിവരങ്ങളില്‍ ഉണ്ടായിരുന്നു. മറിയക്കുട്ടിയുടെ ഇളയ പുത്രന്റെ പിതാവ് ഫാദര്‍ ബെനഡിക്റ്റായിരുന്നുവെന്ന് ഊഹോപാഹങ്ങളും പകര്‍ന്നിരുന്നു. അതുമൂലം മറിയക്കുട്ടി ഫാദര്‍ ബെനഡിക്റ്റിനെ നിത്യം ശല്യപ്പെടുത്തിക്കൊണ്ടിരുന്നുവെന്നും കഥകളുണ്ടായി. ഒടുവില്‍ ഫാദര്‍ ബെനഡിക്റ്റ് അവരെ വധിക്കാന്‍ പദ്ധതിയിട്ടു എന്നായിരുന്നു ജനസംസാരം. ഫാദര്‍ ബെനഡിക്റ്റിനെ മന്ദമാരുതിയില്‍ കൊലചെയ്ത ദിവസത്തിലെ സന്ധ്യാസമയത്ത് കണ്ടവരുമുണ്ട്.
ബിഷപ്പ് മാത്യു കാവുകാട്ടിനെ വിസ്തരിച്ചില്ല
മന്ദമാരുതിയില്‍ പോലീസ് അകമ്പടികളോടെ ഫാദര്‍ ബെനഡിക്റ്റിനെ തെളിവെടുപ്പുകള്‍ക്കായി കൊണ്ടുവന്നപ്പോള്‍ വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. പോലീസ് ജീപ്പില്‍ വന്നെറങ്ങിയ അച്ചന് യാതൊരു സംശയവുമില്ലാതെ, ഇടവും വലവും നോക്കാതെ മറിയക്കുട്ടിയെ കൊലചെയ്ത സ്ഥലംവും, കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തിയെറിഞ്ഞ സ്ഥലവും സംശയമില്ലാതെ ചൂണ്ടികാണിച്ചു. കൊലപാതകം നടന്ന രാത്രികളില്‍ ബനഡിക്റ്റച്ചന്‍ ചങ്ങനാശേരി അരമനയില്‍ ഇല്ലായിരുന്നുവെന്ന് അവിടുത്തെ അന്തേവാസികള്‍ തെളിവുകളും കൊടുത്തിരുന്നു. പിന്നീട് കോടതിയില്‍ സാക്ഷിയായി വിസ്തരിക്കേണ്ട സമയം വന്നപ്പോള്‍ അവരെല്ലാം ഓരോ കാരണങ്ങള്‍ പറഞ്ഞു മുങ്ങുകയും ചെയ്തു.
അന്ന് ചങ്ങനാശേരി ബിഷപ്പായിരുന്ന മാത്യു കാവുകാട്ടിനെ വിസ്തരിച്ചാല്‍ സത്യം പുറത്താകുമെന്ന് ഭയന്ന് അദ്ദേഹത്തെ സാക്ഷിയാക്കിയില്ല. കുറ്റം ചെയ്തവന് ശിക്ഷിക്കപ്പെടണമെന്ന നിലപാടായിരുന്നു ബിഷപ്പിനുണ്ടായിരുന്നത്.
വധശിക്ഷ,കെ.ടി. തോമസും എ.എസ്.ആര് ചാരിയും
കൊല്ലത്തെ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയെ തുടര്‍ന്ന് 1966 നവംബര്‍ 19 ന് ബെനഡിക്ട് ഓണംകുളത്തെ സെഷന്‍സ് ജഡ്ജി കുഞ്ഞിരാമന് വൈദ്യര്, അഞ്ചുവര്‍ഷത്തെ കഠിനതടവിനും വധശിക്ഷക്കും വിധിച്ചു.
അതിനെതിരെ സഭ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തു. ഹൈക്കോടതി അഭിഭാഷകന് കെ.ടി. തോമസും സുപ്രീം കോടതിയിലെ പ്രഗത്ഭ അഭിഭാഷകന് എ.എസ്.ആര് ചാരിയും ഒത്തൊരുമിച്ച് ഫാദര്‍ ബെനെഡിക്റ്റിനുവേണ്ടി അക്കാലത്ത് കേസ് വാദിച്ചു.
മറിയക്കുട്ടിയെ കൊന്നുവെന്നു കരുതുന്ന കത്തികൊണ്ട് ഒരു കോഴിയെപ്പോലും കൊല്ലാന്‍ സാധിക്കില്ലെന്ന് ചാരി വാദിച്ചു. രാത്രിയില്‍ ചൂട്ടു വെട്ടത്തില്‍ അപരിചിതനായ ഘാതകന്റെ മുഖം തിരിച്ചറിഞ്ഞെന്നുള്ള സാക്ഷിയുടെ മൊഴിയും ‘ചാരി’ ചോദ്യം ചെയ്തിരുന്നു. ബെനഡിക്ടിന്റെ അപ്പീല്‍ പരിഗണിച്ച കേരളാ ഹൈക്കോടതിയിലെ രണ്ടംഗ ബഞ്ച്, ന്യായാധിപന്മാരായ പി.ടി. രാമന് നായരും വി.പി. ഗോപാലനുമായിരുന്നു.
കൊല നടക്കുന്നതിന് തലേ ദിവസം ബെനഡിക്റ്റ് ഓണംകുളം മറിയകുട്ടിയുടെ വീട്ടില്‍ പോയിരുന്നു.
മറിയകുട്ടിയുടെ ചോര പുരണ്ട ളോഹ ഓണംകുളത്തിന്റ്റെ മുറിയില്‍ നിന്നും പോലിസ് കണ്ടെടുത്തിരുന്നു.
കൊല നടന്ന രാത്രിയില്‍, സംശയാസ്പതമായ സാഹചര്യത്തില്‍ ഓണംകുളത്തെ കണ്ടവരുണ്ടായിന്നു.
കൊലപാതകം നടന്ന രാത്രിയില്‍ ഓണംകുളം ചങ്ങനാശേരി അരമനയില്‍ ഇല്ലായിരുന്നുവെന്ന് അവിടുത്തെ അന്തേവാസികള്‍ തെളിവുകളും കൊടുത്തിരുന്നു.
കൊല ചെയ്തത് ഓണംകുളം അല്ലെങ്കില്‍, കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തി കിടന്ന സ്ഥലം തെറ്റാതെ എങ്ങിനെയാണ് പ്രതി പോലീസിന് കാണിച്ച് കൊടുത്തത്?
പത്തിലേറെ മുറിവുകള്‍ ഉണ്ടായിരുന്നു മറിയകുട്ടിയുടെ ശരീരത്തില്‍. എന്നാല്‍ പ്രതി കാണിച്ച് കൊടുത്ത് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കത്തിക്ക് അതിന് കഴിയില്ലെന്ന് വിശ്വസിക്കാന്‍ ഹൈക്കോടതി കണ്ടെത്തിയ കാരണങ്ങള്‍ എന്താണ്? ഒരാളെ കൊല്ലാന്‍ ഒരു ബ്ലെയിഡ് തന്നെ ധാരാളം മതിയായാ സ്ഥിതിക്ക്!
മുതലാളിയില്‍ നിന്നും മറിയംകുട്ടിക്ക് മകന്
സഭയുടെ വാദം: ‘ഒരു മുതലാളിയില്‍ നിന്നും മറിയംകുട്ടിക്ക് ഒരു മകന് ഉണ്ടായിരുന്നു, വീണ്ടും ഗര്‍ഭിണിയായ മറിയകുട്ടിയെ അബോര്ഷന് നടത്തിയെന്നും, അതാണ് മരണത്തില്‍ കലാശിച്ചത് എന്നാണ് ‘
എങ്കില്‍: പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എന്തുകൊണ്ടാണ് മറിയകുട്ടി ഗര്‍ഭിണി ആയിരുന്നുവെന്നും, അബോര്‍ഷനായിരുന്നു മരണത്തിന് കാരണമെന്നും കണ്ടെത്താന്‍ കഴിയാതിരുന്നത്?
അങ്ങനെയെങ്കില്‍ ഓണംകുളം അപ്പോള്‍ തന്നെ കുറ്റവിമുക്തന്‍ ആകുമായിരുന്നില്ലേ?
ഡിഎന്‍എ ടെസ്റ്റില്‍ 2 വയസുള്ള മറിയകുട്ടിയുടെ ഇളയ മകന്റ്റെ പിതാവ് ഓണംകുളം അല്ലെന്നു തെളിഞ്ഞിരുന്നു. ഇതാണ് ഹൈകോടതി തന്നെ വെറുതെ വിടാന്‍ കാരണം എന്ന് ഓണംകുളം തന്നെ എഴുതി വച്ചിട്ടുള്ളതായി സഭ പറയുന്നു.
അത് ഏറ്റവും വലിയ നുണയാണ്. കാരണം: വിധി ന്യായത്തില്‍ ഇത് പ്രതിപാതിക്കുന്നില്ല എന്ന് മാത്രമല്ല, 1967ല്‍ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ ടെസ്റ്റ് അതുവരെയും കണ്ടുപിടിച്ചിട്ടില്ലാരിരുന്നു!
1987 ല്‍ ആണ് ഡിഎന്‍എ എന്ന ശാസ്ത്രീയ രീതി ഉപയോഗിച്ച് കോടതി ശിക്ഷിച്ച ലോകത്തിലെ ആദ്യ വ്യക്തി എന്നതും നുണ പറയുന്ന സഭക്ക് അറിയാതെ പോയി.
സഭയുടെ വാദം: മറിയകുട്ടിയുടെ 2 വയസുള്ള മകന്റ്റെ പിതാവ് ഓണംകുളം അല്ല എന്ന് ശാസ്ത്രീയമായി തെളിഞ്ഞു എന്നാണ്, അല്ലാതെ മറിയകുട്ടിയുടെ ഗര്‍ഭത്തിന് ഉത്തരവാദി ഓണംകുളം അല്ല എന്നല്ല.
മറിയകുട്ടിയുടെ ഇളയ കുഞ്ഞ് ഓണംകുളത്തിന്റ്റെ അല്ല എന്ന് സഭ തെളിയിച്ച സ്ഥിതിക്ക്, നമുക്ക് അത് വിശ്വസിക്കാം, പക്ഷേ, മറിയകുട്ടി ഗര്‍ഭിണി ആയിരുന്നുവെങ്കില്‍, അതിന്റ്റെ ഉത്തരവാദി ഓണംകുളം ആകാന്‍ സാദ്ധ്യതയില്ലേ? അങ്ങനെ മറിയകുട്ടിയെ കൊല്ലാനുള്ള സാധ്യതയില്ലേ?
അതല്ല, സഭ പറയുന്ന മുതലാളി ആയിരുന്നു കുറ്റവാളി എങ്കില്‍, അയ്യാളുടെ മകനായിരുന്നു മറിയകുട്ടിയുടെ 2 വയസുള്ള ഇളയ മകന് എങ്കില്‍, ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ എന്തുകൊണ്ട് മറിയകുട്ടിയെ ആ മുതലാളി കൊന്നില്ല?
സഭ പറയുന്നപോലെ ശാസ്ത്രീയമായി ഡിഎന്‍എ ടെസ്റ്റ് വഴി ഓണംകുളം അല്ല മറിയകുട്ടിയുടെ ഇളയ മകന്റ്റെ പിതാവ് എന്ന് തെളിഞ്ഞു എന്ന് പറയുമ്പോള്‍ ആ ടെസ്റ്റ് വഴി, സഭ പറയുന്ന മുതലാളിയാണ് ആ കുട്ടിയുടെ പിതാവ് എന്ന് എന്തുകൊണ്ടാണ് തെളിയിക്കാന്‍ പ്രോസിക്ക്യൂഷന് കഴിയാതെ പോയത്?
ഒരു പക്ഷേ കോടതിക്ക് അത് അറിയാന്‍ താല്പര്യം ഇല്ലായിരിക്കാം, എന്നിരുന്നാലും മറിയകുട്ടിയുടെ യഥാര്‍ത്ഥ കുറ്റവാളി ആരാണെന്ന് അറിയാന്‍ കോടതിക്കും സഭക്കും ഒരുപോലെ താല്പര്യം ഇല്ലാതെ പോയത് എന്തുകൊണ്ടായിരിക്കും !?
ദൃക്സാക്ഷികള്‍ പിന്നീട് അപ്രത്യക്ഷമായി
കൊല്ലം സെഷന്‍സ് കോടതി എന്ത് കൊണ്ടായിരിക്കും മതിയായ തെളിവുകള്‍ ഇല്ലാതെ ഒരു പ്രതിയെ വധശിക്ഷക്ക് വിധിച്ചത്?
എന്തുകൊണ്ടായിരുന്നു ആദ്യം ഉണ്ടായിരുന്ന ദൃക്സാക്ഷികള്‍ പിന്നീട് അപ്രത്യക്ഷമായത്?
ഏറ്റവും വലിയ വിഡ്ഢിത്തം: മുതലാളിയുമായി മറിയകുട്ടി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നെന്നും, അതിനുള്ള പണം കൊടുത്തയക്കുന്നത് ഒരു വൈദീകനിലൂടെ ആയിരുന്നു എന്ന് സഭ തന്നെ പറയുമ്പോഴാണ്.
1967 ഏപ്രില്‍ 7-ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍, ‘മതിയായ തെളിവുകള്‍ ഇല്ലെന്ന കാരണത്താലും, പോലീസിന്റെ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്ന നിരീക്ഷണത്താലും, ബെനഡിക്ട് ഓണംകുളത്തെ വെറുതേ വിടുന്നു’ എന്നാണ്.
ഹൈക്കോടതി ഒരിക്കലും ഓണംകുളമല്ല കൊല ചെയ്തത് എന്ന് പറഞ്ഞിട്ടില്ല. ഇവിടെ പ്രതിയുടെ നിരപരാധിത്വമല്ല തെളിയിക്കപെട്ടത്, മറിച്ച് ആരോപണം സംശയാതീതമായി തെളിയിക്കപെട്ടിട്ടില്ല എന്ന് കണ്ടത് കൊണ്ടായിരുന്നു ഓണംകുളത്തെ ഹൈക്കോതി വെറുതെ വിട്ടത് എന്നത് ശ്രദ്ധേയമാണ്.
കൊല്ലപ്പെട്ട മറിയകുട്ടിയും ഓണംകുളവും തമ്മില്‍ വളരെ അടുത്ത ബന്ധം നിലനിന്നിരുന്നു എന്ന കാര്യത്തില്‍ ആ നാട്ടുകാര്‍ക്ക് ആര്‍ക്കും യാതൊരു തര്‍ക്കവും ഉണ്ടായിരുന്നില്ല.
1967ല്‍ കോടതി തന്നെ വെറുതെ വിട്ടത്, ശാസ്ത്ര ലോകം 1984ല്‍ കണ്ടു പിടിച്ച ഡി്എന്‍എ ടെസ്റ്റ് വഴിയായിരുന്നു എന്ന് 20 കൊല്ലം മുന്‍പേ പറഞ്ഞ / എഴുതി വച്ച ഓണംകുളം വിശുദ്ധനല്ല ദൈവമാണ്. അല്ലാതെ സഭ ഒരിക്കലും നുണ പറയില്ലല്ലോ!?
ആദ്യം മൗനം പിന്നീട് പുതിയ കഥകള്‍
കുറേ നാള് സഭ ഈ വിഷയത്തില്‍ മൗനം പാലിച്ചു. പിന്നീട് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് രണ്ടു വൈദീകരും ഒരു കന്യാസ്ത്രീയും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍, മേല്പ്പറഞ്ഞതൊക്കെ നുണയായിരുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ക്രിസ്തീയ മാധ്യമങ്ങള്‍ പുതിയ കഥകള്‍ ചമഞ്ഞു.
ചില അര്‍ദ്ധപണ്ഡിതരായ പുരോഹിതര്‍ ഫാദര്‍ ബെനഡിക്റ്റിന്റെ നിഷ്കളങ്കതയുടെ കഥകള്‍ പത്രങ്ങളിലും മാസികകളിലും എഴുതാനും തുടങ്ങി.
രണ്ട് സിനിമകള്‍
മറിയക്കുട്ടി കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ 2 സിനിമകള്‍ റിലീസ് ചെയ്തിരുന്നു. മാടത്തരുവി കൊലക്കേസും മൈനത്തരുവി കൊലക്കേസും. 2 സിനിമകളും തിയറ്ററിലെത്തുകയും ഹിറ്റാകുകയും ചെയ്തു. കുഞ്ചാക്കോ സംവിധാനം ചെയ്ത മൈനത്തരുവി കൊലക്കേസില്‍ ഷീലയും സത്യനുമായിരുന്നു നായികാ നായകന്മാര്.
പി.എ. തോമസ് സംവിധാനം ചെയ്ത മാടത്തരുവി കൊലക്കേസില്‍ കെ.പി. ഉമ്മറും ഉഷാകുമാരി പ്രധാന വേഷത്തിലെത്തി. ആദ്യം ആരാണു സിനിമയുടെ പേരു പ്രഖ്യാപിച്ചതെന്ന കാര്യത്തില്‍ വലിയ തര്‍ക്കവും നടന്നു. പരസ്പരം തിരക്കഥയും സീനുകളും ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നു പേടിച്ചു അതീവ രഹസ്യമായാണ് രണ്ടു സിനിമകളും ചിത്രീകരിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: