തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചകള്‍ ബഹിഷ്കരിക്കാനുള്ള തീരുമാനം ഒത്തുതീര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ സിപിഎം പിന്‍വലിച്ചു. സിപിഎം പ്രതിനിധികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ ഇനി ഏഷ്യാനെറ്റ് ഉന്നയിക്കില്ലെന്ന് ഉറപ്പ് സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. അതു പോലെ തന്നെ ഏഷ്യാനെറ്റ് ന്യൂസിനെ ബുദ്ധിമുട്ടിക്കുന്ന ന്യായങ്ങള്‍ സിപിഎം പ്രതിനിധിയും ഉയര്‍ത്തില്ലെന്നുള്ള ഒത്തുതീര്‍പ്പാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎമ്മിന്റെ നാവായി ഇനി ഏഷ്യാനെറ്റ് മാറാന്‍ സാധ്യതയുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് ന്യായീകരിക്കാനാവാതെ സഖാക്കള്‍ കുടുങ്ങിയതോടെയാണ് ചാനലുകള്‍ സിപിഎം ബഹിഷ്കരിച്ചത്. പ്രത്യേക ‘അജണ്ട’ വെച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകള്‍ നടത്തുന്നത്. അതിനാലാണ് ചര്‍ച്ചകള്‍ ബഹിഷ്കരിക്കുന്നതെന്നാണ് സിപിഎം പറഞ്ഞിരുന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ചര്‍ച്ചക്കിടെ സിപിഎം പ്രതിനിധികര്‍ പറഞ്ഞ കള്ളങ്ങള്‍ എല്ലാം വേദിയില്‍ വെച്ച് തന്നെ അവതാരാകര്‍ പൊളിച്ചടുക്കിയിരുന്നു. ഇതാണ് സിപിഎമ്മിനെ പ്രകോപിച്ചത്. തുടര്‍ന്നാണ് ബഹിഷ്കരണം പ്രഖ്യാപിച്ചത്.
ഇന്നു മുതല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് അറിയിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികള്‍ തന്നെ വന്നു കണ്ടെന്നും ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കുമെന്നും അദേഹം പറഞ്ഞു. മൂന്ന് മാസത്തോളമായി ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചകള്‍ക്ക് സിപിഎം പ്രതിനിധികള്‍ എത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: