കൊച്ചി: ഹിന്ദു സമൂഹത്തിന് ആത്മവിശ്വാസവും പ്രേരണയും നല്കുന്ന നവരാത്രിയും വിജയദശമി ഉത്സവവും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്.
സ്വന്തം വീടുകള്‍, രണ്ടോ മൂന്നോ വീടുകള്‍, ക്ഷേത്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ആഘോഷം സംഘടിപ്പിക്കണം. ഇതിനായി വിഎച്ച്പി സ്ഥാനീയ സമിതികളിലും സത്സംഗങ്ങളിലും വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
കുടുംബ സത്സംഗം, ദേവീമാഹാത്മ്യ പാരായണം, സരസ്വതീ പൂജ, ആയുധ പൂജ, ദുര്‍ഗ്ഗാ പൂജ, ആദ്യാക്ഷരം കുറിക്കല്‍, പുസ്തക പൂജ തുടങ്ങിയവ നടത്തുന്നുണ്ട്. മുഴുവന്‍ ഹിന്ദു സമൂഹവും ഇതില്‍ പങ്കെടുക്കണമെന്നും സംസ്ഥാന സെക്രട്ടറി വി.ആര്. രാജശേഖരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: