ന്യൂദല്‍ഹി: കരസേന മേധാവി മുകുന്ദ് നരവാനെയുടെ നേപ്പാള്‍ സന്ദര്‍ശനത്തിന് മുന്നോടിയായി നേപ്പാള്‍ മന്ത്രിസഭയില്‍ അഴിച്ചുപണികള്‍ നടത്തി പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലി. ഇന്ത്യയുടെ കടുത്ത വിമര്‍ശകനും നേപ്പാള്‍ ഉപ പ്രധാനമന്ത്രിയുമായ ഈശ്വര്‍ പൊക്രലിനെ പ്രതിരോധ വകുപ്പില്‍ നിന്നും ഒഴിവാക്കിയാണ് ശര്‍മ ഇന്ത്യക്ക് അനുകൂലമായ സന്ദേശം നല്‍കുന്നത്. പ്രധാനമന്ത്രി നേരിട്ടാകും ഇനി പ്രതിരോധ വകുപ്പ് ഭരിക്കുക.
നവംബര്‍ മൂന്നിനാണ് ഇന്ത്യയുടെ കരസേന മേധാവി എം.എം. നരവാനെ നേപ്പാള്‍ സന്ദര്‍ശനം നടത്തുന്നത്. ഗൂര്‍ഖ റെജിമെന്റിനെ ഇന്ത്യക്കതിരെ തിരിക്കാന്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയ നേപ്പാള്‍ ഉപ പ്രധാനമന്ത്രി കൈലാസ് മാനസസരോവറിലേക്കുള്ള ഇന്ത്യയുടെ റോഡ് നിര്‍മാണത്തേയും എതിര്‍ത്തിരുന്നു. മുകുന്ദ് നരവാനെയുടെ നേപ്പാള്‍ സന്ദര്‍ശനത്തേയും ഈശ്വര്‍ പോക്രെല് നേരത്തെ എതിര്‍ത്തിരുന്നു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാതെ ഇന്ത്യന്‍ സൈനിക മേധാവി നേപ്പാള്‍ സന്ദര്‍ശിക്കേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം എടുത്തിരുന്നത്.
നേപ്പാള്‍ സൈനിക മേധാവി ജനറല്‍ പൂര്‍ണ ചന്ദ്ര തപയുമായും നേപ്പാള്‍ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത പോക്രെലിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി ഗ്രാമമായ ലിപുലേയ്ഖുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലേക്ക് സൈന്യത്തേക്കൂടി വലിച്ചിഴയ്ക്കുന്നതില്‍ സൈനിക മേധാവി കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: