ചെറുതോണി: പൊതുമരാമത്ത് റോഡില്‍ ഉണ്ടായ അഗാധ ഗര്‍ത്തത്തില്‍ മെറ്റലുമായിവന്ന ടോറസ് കുടുങ്ങി. ചെറുതോണി-മണിയാറന്‍കുടി പൊതുമരാമത്ത് റോഡില്‍ ലക്ഷംകവലക്കും മണിയാറന്‍കുടി പോസ്റ്റോഫീസിനുമിടയില് ഇന്നലെ ഉച്ചക്ക് 12.45ടെയാണ് സംഭവം.
റോഡിലെ കലുങ്കിലാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ലോഡുമായിവന്ന ലോറി കലുങ്കിലൂടെ കടന്നുപോകുന്നതിനിടെയാണ് റോഡ് ഇടിഞ്ഞുതാണ് ഗര്‍ത്തം രൂപപ്പെട്ടത്. ലോറിയുടെ പിന്നിലെ ചക്രങ്ങള്‍ കുഴിയില്‍ താഴ്ന്നതോടെ വാഹനം മുന്നോട്ടുപോകാനാവാതെ കുടുങ്ങുകയായിരുന്നു. മണിയാറന്‍കുടിയിലേക്ക് മെറ്റലുമായി വന്ന ലോറിയാണ് റോഡിലെ ഗര്‍ത്തത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ജെസിബി എത്തിച്ചാണ് കുഴിയില്‍ നിന്ന് ലോറി ഉയര്‍ത്തി മാറ്റിയത്. ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിലാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഗര്‍ത്തം ആറടിയിലധികം താഴ്ചയിലുള്ളതാണ്. പിഡബ്ളിയുഡി ഉദ്യോഗസ്ഥരെത്തി കലുങ്കിന്റെ ബലപരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: