കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ശാഖകളുള്ള സ്മോള്‍ ഫിനാന്‍സ് ബാങ്കായ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രാരംഭ പബ്ലിക് ഓഫര്‍ (ഐപിഒ) ഒക്ടോബര്‍ 20ന് ആരംഭിക്കും. ഇഷ്യു ഒക്ടോബര്‍ 22-ന് അവസാനിക്കും. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ ഇഷ്യു വില റേഞ്ച് 32-33 രൂപയാണ്. കുറഞ്ഞത് 450 ഓഹരികള്‍ക്ക് അപേക്ഷിക്കണം. തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്ക്ക് അപേക്ഷിക്കാം. ബിഎസ്ഇ, എന്‍എസ്ഇ എക്സ്ചേഞ്ചുകളില്‍ ഓഹരി ലിസ്റ്റ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: