ചെറുതുരുത്തി: കേച്ചേരിയില്‍ രണ്ട് കണ്ണുകളുമില്ലാത്ത നിലയില്‍ പശുക്കിടാവ് ജനിച്ചു. പെരുമണ്ണ്, മുതുവീട്ടില്‍ ജയരജന്റെ വീട്ടിലെ വെച്ചൂര്‍ ഇനത്തില്‍പ്പെട്ട പശുവാണ് രണ്ട് കണ്ണുകളുമില്ലാത്ത നിലയിലുള്ള പശുക്കിടാവിന് ജന്മം നല്‍കിയത്.
പശുവിന്റെ കടിഞ്ഞൂല്‍ പ്രസവമായിരുന്നു. അപൂര്‍വ്വയിനത്തില്‍പ്പെട്ട പശുവിനുണ്ടായ കുഞ്ഞിനെ കാണാനെത്തിയ വീട്ടുകാരെ വിഷമത്തിലാക്കിക്കൊണ്ട്, രണ്ടു കണ്ണുകളുമില്ലാതെ നില്ക്കുന്ന കുഞ്ഞിനെയാണ് ഇവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത കിടാവിന് കണ്ണുകളുടെ സ്ഥാനത്ത് ചെറിയ കുഴികള്‍ മാത്രമാണ് ഉള്ളത്.
വീട്ടുകാര്‍ വെറ്റിനറി ഡോക്ടറെ വിവരം അറിയിച്ചപ്പോള്‍ അപൂര്‍വ്വമായി ഇങ്ങനെ സംഭവിക്കാറുണ്ടെന്ന മറുപടി മാത്രമാണ് ലഭിച്ചത്. മറ്റ് വിഭാഗങ്ങളില്‍പ്പെട്ട സഹിവാള്‍, ഗീര്‍ എന്നീ പശുക്കളും, കൂടാതെ മലബാറി ആടുകള്‍, വിവിധതരം കോഴികള്‍ എന്നിവയും ജയരാജന്റെ വളര്‍ത്തു ശേഖരത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: