തിരുവനന്തപുരം: സംസ്കൃത ഭാരതിയുടെ കേരളം ഘടകമായ വിശ്വ സംസ്കൃത പ്രതിഷ്ഠാനം സംസ്ഥാന തലത്തിൽ ‘വദതു സംസ്കൃതം’ എന്ന പേരിൽ നടത്തിവന്ന നൂറ്റിയെട്ട് സംസ്കൃത സംഭാഷണ ക്ലാസ്സുകളുടെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് പ്രശസ്ത ചലച്ചിത്ര താരം ജയറാം ഉദ്ഘാടനംചെയ്യും. വിശ്വ സംസ്കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന അധ്യക്ഷൻ പണ്ഡിതരത്നം ഡോക്ടർ പി. കെ. മാധവൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്കൃത ഭാരതിയുടെ അഖില ഭാരത ശിക്ഷണ പ്രമുഖനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ഡോക്ടർ എച്. ആർ. വിശ്വാസ് മുഖ്യ പ്രഭാഷണം നടത്തും.
സാഹിത്യ സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ സംസ്ഥാന ശിക്ഷണ പ്രമുഖ് എൻ. എൻ. മഹേഷ് സ്വാഗതവും സംസ്ഥാന കാര്യദർശി ഡോക്റ്റർ സുധീഷ് ഓ. എസ്. കൃതജ്ഞതയും രേഖപ്പെടുത്തും.
സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽനിന്നും പുറത്തുനിന്നുമായി നാലായിരത്തോളം മലയാളികൾ ഈ മാസം അഞ്ചാം തീയതി ആരംഭിച്ച സംഭാഷണ ക്ലാസ്സുകളിൽ പങ്കെടുത്ത് സൗജന്യമായി സംസ്കൃതം സംസാരിക്കാനുള്ള പരിശീലനം നേടി. തുടർന്നും സംസ്കൃതം പഠിക്കാൻ താല്പര്യമുള്ളവർക്കായി തപാൽ വഴി സംസ്കൃത പഠനത്തിനുള്ള സൗകര്യവും വിശ്വ സംസ്കൃത പ്രതിഷ്ഠാനം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: