തൃശൂര്‍: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിര്‍ധന കുടുംബത്തിലെ യുവതി ചികിത്സാ സഹായം തേടുന്നു. വേലൂര്‍ കിരാലൂര്‍ സ്വദേശിനിയായ സ്നേഹ (27) ആണ് ഉദാരമതികളുടെ സഹായം തേടുന്നത്. തലകറങ്ങി വീണ് അബോധാവസ്ഥയിലായ സ്നേഹയെ 2019 സെപ്തംബറിലാണ് തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള വിദഗ്ധ പരിശോധനയിലാണ് സ്നേഹയുടെ ഇരു വൃക്കകളും തകരാറിലായെന്ന വിവരം ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. സ്നേഹയുടെ ജീവന് നിലനിര്‍ത്തുന്നതിനായി എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുകയാണ്.
സ്നേഹയുടെ ഭര്‍ത്താവ് രതീഷ് കൂലിപ്പണിക്കു പോയാണ് കുടുംബം നോക്കുന്നത്. അച്ഛനും അമ്മയും പ്രായമുള്ളവരാണ്. സര്‍ക്കാരില്‍ നിന്ന് ലഭിച്ച വീട്ടിലാണ് ഇവരുടെ താമസം. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് സ്നേഹ ഇപ്പോള്‍ തൃശൂര്‍ ദയഹോസ്പിറ്റലില് ഡയാലിസിസ് ചെയ്ത് വരികയാണ്. കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലാണ് വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഏകദേശം 10 ലക്ഷം രൂപ ചികിത്സാ ചിലവായി വരുമെന്നതിനാല്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള സ്നേഹയുടെ കുടുംബത്തിന് ഇതിന് സാധിക്കാത്ത സ്ഥിതിയാണ്. സ്നേഹയുടെ ചികിത്സക്ക് വേണ്ട തുക സമാഹരിക്കുന്നതിനായി വേലൂര്‍ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെമ്പര്‍ പ്രശാന്ത്കുമാറിന്റെയും ഗ്രാമവാസികളുടേയും നേതൃത്വത്തില്‍ ദിനേശന് മാടമ്പില്‍ കണ്‍വീനറായും സുധീര്‍ ചേലാട്ട് ട്രഷററായും ‘സ്നേഹ ചികിത്സാ സഹായ സമിതി’ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
നിര്‍ദ്ധന കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനും സംരക്ഷിച്ചു നിര്‍ത്തുന്നതിനും സുമനസ്സുകളുടെ സഹായം അനിവാര്യമാണ്. സ്നേഹയുടേയും ഭര്‍ത്താവിന്റേയും പേരില്‍ മുണ്ടൂര്‍ ഫെഡറല്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് എടുത്തിട്ടുണ്ട്. സാമ്പത്തിക സഹായങ്ങള്‍ അയക്കേണ്ട വിലാസം. അക്കൗണ്ട് നമ്പര്‍ : 16370100080828, ഫെഡറല്‍ ബാങ്ക്, മുണ്ടൂര്‍, തൃശൂര്‍ (ജില്ല), ഐഎഫ്എസ് കോഡ് : എഫ്ഡിആര്‍എല്‍000637. ഗൂഗിള്‍ പേ ചെയ്യണ്ട നമ്പര്‍: രതീഷ് : 8921355907.
പ്രതികരിക്കാൻ ഇവിടെ എഴുതുക: