കോട്ടയം: കടുത്ത ഹിന്ദു വിരുദ്ധനും ക്ഷേത്ര വിരുദ്ധനും ക്രൈസ്തവ മത വര്‍ഗീയ വാദിയുമായ കേണല്‍ ജോണ്‍ മണ്‍റോ സായ്പിന് കോട്ടയത്ത് സ്മാരം നിര്‍മ്മിക്കാന്‍ നീക്കം. മീനച്ചിലാറും കൊടൂരാറും സംഗമിക്കുന്ന പഴുക്കാനിലക്കായലിലെ പുരാതനമായ മണ്‍റോ വിളക്കുമരം നവീകരിക്കാനാണ് പദ്ധതി. കോട്ടയം സിഎംഎസ് കോളേജിലെ മുന്‍ അദ്ധ്യാപകന് ഡോ. ജേക്കബ് ജോര്‍ജിന്റെ നേതൃത്വത്തില്‍ സിഎംഎസ് കോളേജ് അമേരിക്കന്‍ മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
50 ലക്ഷം രൂപയാണ് ഇതിനായി ചെലവിടുന്നത്. മ്യൂസിയം, വിശ്രമകേന്ദ്രം എന്നിവ നിര്‍മ്മിക്കാനാണ് പദ്ധതി. വിളക്കുമരത്തിലെ തുരുമ്പ് നീക്കി പെയിന്റ് ചെയ്യുക, സമീപത്തെ കെട്ടിടം പുനര്‍ നിര്‍മിക്കുക, ഹാള്‍, വിശ്രമ മുറികള്‍, ഇരിപ്പിടങ്ങള്‍, ചുറ്റുമതില്‍, സ്കൈ വ്യൂ പോയിന്റ് തുടങ്ങിയവയാണ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത.് വേമ്പനാട്ടു കായലിലൂടെ വരുന്ന വള്ളങ്ങള്‍ക്ക് വഴികാട്ടുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു 1874ല്‍ വിളക്കുമരം സ്ഥാപിച്ചത്. എഡി 1815ല്‍ ദിവാന് കേണല്‍ ജോണ്‍ മണ്‍റോ ആണ് വിളക്കുമരം സ്ഥാപിച്ചതെന്നാണ് പലരും കരുതുന്നത്. ദിവാന് ടി.മാധവറാവുവിന്റെ ഭരണകാലത്ത് എഡി 1870ന് ശേഷമാണ് ഇത് സ്ഥാപിച്ചത്. 1858ല്‍ മണ്‍റോയുടെ മരണശേഷം 1859ല്‍ അന്നത്തെ റെസിഡന്റ് സായിപ്പിന്റെ നിര്‍ദ്ദേശപ്രകാരം ദിവാന് ടി. മാധവറാവുവാണ് മണ്‍റോയുടെ സ്മരണക്കായി വിളക്കുമരങ്ങള്‍ നിര്‍മ്മിക്കാനുള്ള ഉത്തരവ് നല്‍കിയതെന്ന് ചരിത്രകാരന്മാര് സൂചിപ്പിക്കുന്നു.
ക്ഷേത്രങ്ങളും സ്വത്തും പിടിച്ചെടുത്തത് മണ്‍റോ സായ്പ്
1810ലാണ് റാണി ഗൗരി ലക്ഷ്മിഭായി തിരുവിതാംകൂര്‍ ഭരിക്കാന്‍ തുടങ്ങിയത്. ദിവാന് ഉമ്മിണി തമ്പിയെ പിരിച്ച് വിട്ട് ബ്രിട്ടീഷുകാര്‍ കേണല്‍ മണ്‍റോയെ തിരുവിതാം കൂറിലെ ദിവാനായി നിയമിച്ചു. ഉറച്ച സത്യാക്രിത്യാനിയായിരുന്നു കേണല്‍. ക്രിസ്തുമതം വളര്‍ത്തുന്നതില്‍ കേണല്‍ ചെയ്ത സേവനങ്ങളെ ചര്‍ച്ച് ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
മണ്‍റോയുടെ കാലത്താണ് ആദ്യകാല ഇംഗ്ലീഷ് പാതിരിമാരുടെ പ്രവര്‍ത്തനം ഇവിടെ ആരംഭിച്ചത്. കേണലിന്റെ ഉറച്ച സംരക്ഷണയില്‍ ക്രൈസ്തവര്‍ക്ക് സ്ഥാനങ്ങല്‍ ഉറപ്പിക്കാന്‍ കഴിഞ്ഞു. പള്ളികള്‍ക്ക് വേണ്ടി വിപുലമായ ധനസഹയം നല്കി. ധാരാളം ക്രൈസ്തവര്‍ക്ക് സര്‍ക്കാരില്‍ ജോലി നല്കി. ക്രിസ്ത്യാനികള്‍ക്ക് വേണ്ടി മാത്രം പ്രത്യേകം ക്രിസ്ത്യന്‍ ജഡ്ജിമാരെ നിയമിച്ചു. ക്രൈസ്തവ മത പ്രചരണം ശക്തിപ്രാപിച്ചതും മണ്‍റോയുടെ കാലത്താണ്. ഹിന്ദുക്കളെ ദുര്‍ബലമാക്കാന്‍ 1811ന് സെപ്തബര്‍ 11ന് ക്ഷേത്ര സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് ലയിപ്പിച്ച വിളംബരം ചെയ്തു. 343 മേജര്‍ ക്ഷേത്രങ്ങളും 1128 മൈനര്‍ ക്ഷേത്രങ്ങളും സര്‍ക്കാരിലേക്ക് പിടിച്ചെടുത്തു.
ഹിന്ദുക്കളുടെ വിശ്വാസത്തില്‍ കൈകടത്തിയ മണ്‍റോ മുസ്ലീം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളെ നിര്‍ബാധം വളരാന്‍ സഹായിച്ചു. മണ്‍റോ പിടിച്ചെടുത്ത ക്ഷേത്രത്തില്‍ ഓരോ കൊല്ലവും 1580491 പറനെല്ലും 53092 രൂപയും അറ്റാദായം ഉണ്ടായിരുന്നു. ഇത് കൂടാതെ സഞ്ചായം വകയില്‍ 70920 പറനെല്ലും കാണിക്ക വകയില്‍ 43400 രൂപയും ഓരോ കൊല്ലവും വരവുണ്ടായിരുന്നു. അത് മാത്രമല്ല കണക്കില്‍പ്പെടാത്ത ഭൂമിയും ക്ഷേത്രത്തിന്റെതായി ഉണ്ടായിരുന്നു. മണ്‍റോയുടെ ഒറ്റ വിളംബരം കൊണ്ട് തിരുവിതാംകൂര്‍ സര്‍ക്കാരിന് വാര്‍ഷിക അറ്റാദായം ഇരട്ടിയായി വര്‍ദ്ധിച്ചു.
തിരുനക്കര, തിരുവല്ല, പനയാര്‍ക്കാവ് എന്നി ക്ഷേത്രത്തിലെ സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുത്തും മണ്‍റോ സായ്പാണ്. ചെങ്ങന്നൂര്‍ തൃപ്പൂത്ത് ചടങ്ങുകളുടെ ചെലവുകള്‍ അന്ധവിശ്വാസം എന്നുപറഞ്ഞ് വെട്ടിക്കുറച്ചു. തികഞ്ഞ ഹിന്ദു വിരുദ്ധനായ, ക്ഷേത്ര വിരുദ്ധനായ മണ്‍റോ സായ്പിന്റെ സ്്മാരകമാണ് ചിലര്‍ സ്വപ്നം കാണുന്നത്.
നവോത്ഥാനം തുടങ്ങിയത് ഗുരുദേവനല്ല മണ്‍റോയെന്ന വാദം ഉയരുന്നു
കേരള നവോത്ഥാനം ശ്രീനാരായണ ഗുരുദേവനോ, ചട്ടമ്പി സ്വാമികളോ, മഹാനായ അയ്യന്‍കാളിയോ അല്ല നേടിയെടുത്തത് കേണല്‍ മണ്‍റോ ആണെന്ന വാദവുമായി ചിലര്‍ രംഗത്തുണ്ട്. ചരിത്രത്തെ വികലമാക്കുന്ന വിചിത്ര വാദം ഉന്നയിക്കുന്നത് മുഖം മൂടിയണിച്ച ചില സാംസ്കാരിക പ്രവര്‍ത്തകരും വ്യാജ പരിസ്ഥിതി പ്രവര്‍ത്തകരുമാണ്. തങ്ങളുടെ മത ഭീകരതയെ വെള്ള പൂശുന്ന ഒന്നാണ് ഇപ്പോള്‍ പരിസ്ഥിതി, സാംസ്കാരിക, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: