കോട്ടയം : കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് തീരുമാനം ഇന്ന്. രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടക്കും. കേരള കോണ്‍ഗ്രസ് ജോസ് പക്ഷം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുകയാണ്. അതിനുശേഷമായിരിക്കും പ്രഖ്യാപനം.
പാലാ സീറ്റ് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് നിലനില്‍ക്കുന്നതാണ് സിപിഎമ്മിന് തലവേദനയാകുന്നത്. പാലാ സീറ്റ് വേണമെന്നാണ് ജോസ് കെ. മാണി മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ ഇത് വിട്ടുകൊടുക്കില്ലെന്നാണ് മാണി സി. കാപ്പന്റെ നിലപാട്. സിറ്റിങ് സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്നതാണ് എന്‍സിപിയുടേയും സിപിഐയുടേയും തീരുമാനം. കൂടാതെ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ഇടതിനൊപ്പം നില്ക്കുന്നതില് സിപിഐ പലതവണ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇത് സിപിഎമ്മിനെ പ്രതിസന്ധിയിലും ആഴ്ത്തുന്നുണ്ട്.
അതേസമയം എന്ത് വിലക്കൊടുത്തിട്ടായാലും ജോസ് വിഭാഗത്തെ ഒപ്പം എത്തിക്കണം എന്നതാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. 12 നിയമസഭാ സീറ്റ് ജോസ് പക്ഷത്തിന് നല്കാന് ധാരണയായതായാണ് വിവരം. കോട്ടയത്തെ അഞ്ച് സീറ്റും സംബന്ധിച്ചും ധാരണയായെന്നും റിപ്പോര്‍ട്ടുണ്ട്.
യുഡിഎഫിനെ ദുര്‍ബ്ബലമാക്കാന്‍ കിട്ടിയ അവസരം പാലായില്‍ തട്ടി പാഴാക്കാതിരിക്കാന് വലിയ ശ്രമമാണ് സിപിഎം നടത്തുന്നത്. പാലാ സീറ്റില്‍ പ്രശ്നമൊഴിഞ്ഞാലും 20സീറ്റ് ആവശ്യപ്പെട്ട ജോസ് വിഭാഗത്തിന് 12സീറ്റെങ്കിലും കിട്ടാതെ മുന്നണിയില്‍ എത്തുമോ എന്നതും അടുത്ത വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: