കൊച്ചി: സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയില്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി യോഗ്യതയുള്ളവര്‍ക്കാണ് അവസരം.
ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, നിയോനേറ്റല്‍ ), എമര്‍ജന്‍സി, ജനറല്‍ (ബി.എസ്. സി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം ഒക്ടോബര്‍ 19,20,21,22 തിയതികളില്‍ ഓണ്‍ലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവര് www.norkaroots.org ല്‍ അപേക്ഷിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 17 ആണ്.
യു.എ.ഇ ലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കിങ്സ് കോളേജ് ആശുപത്രിയിലേക്ക് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ള വിദഗ്ധ വനിത നഴ്സുമാര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാവും ശമ്പളം. ഡി.എച്ച്.എ. ഉള്ളവര്‍ക്ക് മുന്‍ഗണന.
നഴ്സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 50 ഒഴിവുകളുണ്ട്. 3000 മുതല്‍ 13000 ദിര്‍ഹമാണ് ശമ്പളം, (ഏകദേശം 60,000 മുതല്‍ 2,60,000 രൂപ വരെ) ഉയര്‍ന്ന പ്രായപരിധി 40 വയസ്. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org സന്ദര്‍ശിക്കുക. അവസാന തിയതി ഒക്ടോബര്‍ 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939 ലും 00 918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: