ലഖ്നൗ : ഹത്രാസുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ കലാപത്തിന് ശ്രമിച്ചെന്ന പേരില്‍ അറസ്റ്റിലായ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ അനുമതി. കേസില്‍ അറസ്റ്റിലായി മഥുര ജയിലില്‍ കഴിയുന്നതില്‍ കെയുഡബ്ല്യൂജെ ദല്‍ഹി ഘടകം സെക്രട്ടറി സിദ്ദിഖ് കാപ്പന് ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
ഹത്രാസിന്റെ മറവില്‍ സംസ്ഥാനത്തുടനീളം കലാപത്തിന് ആസൂത്രണം നടത്താനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ കോടതിയില്‍ വ്യക്തമാക്കി. കൂടാതെ ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അതിന്റെ അസോസിയേറ്റ് ഓര്ഗനൈസേഷന് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകളുമായി ബന്ധമുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കിയത്.
രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ത്ത് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനായിരുന്നു ശ്രമം. സമുദായ സ്പര്‍ദ്ധ വളര്‍ത്തിയെടുത്ത് കലാപമുണ്ടാക്കാനും ഇവര്‍ ആസൂത്രണം നടത്തിയതായും യുപി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്
സിദ്ദിഖ് കാപ്പനെ കൂടാതെ അതികുര്‍ റഹ്മാന്, മസൂദ് അഹമ്മദ്, ആലം എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേര്. ഇവരില്‍ നിന്ന് സംശയാസ്പദമായ ലഘു ലേഖകളും നോട്ടീസുകളും മറ്റും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: