തൃശൂര്‍: ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ എട്ടോടെയാണ് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് അദേഹത്തെ തൃശൂരിലെ വെസ്റ്റ് ഫോര്‍ട്ട് ഹൈടെക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 24ന് അക്കിത്തം അച്യുതന് നമ്പൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചിരുന്നു. കഴിഞ്ഞ ദിവസം പുതൂര്‍ പുരസ്കാരവും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: