വടകര: ജില്ലാകലക്ടറുടെ ഉത്തരവ് പ്രകാരം ചോമ്പാല്‍ ഹാര്‍ബര്‍ കര്‍ശന നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി ഭാരാവാഹികളും സ്ഥിതിഗതികള്‍ വിലയിരുത്തി. കോവിഡ് ടെസ്റ്റില്‍ നെഗറ്റീവായവരെ മാത്രമേ ഹാര്‍ബറില്‍ പ്രവേശിപ്പിക്കു. 50 ശതമാനം തൊഴിലാളികള്‍ മാത്രമേ തൊഴില്‍ ചെയ്യാവൂ.
തോണിയില്‍ മത്സ്യം കൊണ്ട് വരുന്ന സ്ഥലത്ത് പുറത്ത് നിന്ന് ആളുകളെ പ്രവേശിപ്പിക്കില്ല. ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി നല്കുന്ന പാസ്സ് ഉള്ളവരെ മാത്രമേ ഹാര്‍ബറില്‍ പ്രവേശിപ്പിക്കുകയുള്ളൂ. അല്ലാത്തവര്‍ക്കെതിരെ കേസെടുക്കും. എല്ലാ ദിവസവും ഹാര്‍ബര്‍ അണുവിമുക്തമാക്കും. ഹാര്‍ബറില്‍ സഞ്ചരിക്കുന്ന അനൗണ്‍സ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തി. ഇരട്ട ലെയര്‍ മസ്ക്ക് ധരിക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കും.
ചോമ്പാല്‍ പോലീസിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഹാര്‍ബറില്‍ സാമൂഹിക അകലം പാലിക്കാതെ ജോലി ചെയ്യാന്‍ പാടില്ല. ലേലം ചെയ്യുന്ന സ്ഥലം ഹാര്‍ബര്‍ മാനേജ്മെന്റ് ഭാരാവാഹികള്‍ മോണിറ്റര്‍ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: