കോഴിക്കോട് : കേന്ദ്ര പദ്ധതിയെ സംസ്ഥാനത്തിന്റേതാക്കി പ്രചാരണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയായ കഴക്കൂട്ടം- മുക്കോല പാതയുടെ ഉദ്ഘാടനത്തെ സംസ്ഥാനത്തിന്റേതാക്കി ഫേസ്ബുക്കില്‍ മുഖ്യമന്ത്രി നല്കിയ പോസ്റ്റിനെതിരെ എഫ്ബി പോസ്റ്റിലൂടെ തന്നെയാണ് അദ്ദേഹം മറുപടി നല്‍കിയത്.
എത്ര ഗര്‍ഭങ്ങള്‍ ഇനിയും ഏറ്റെടുക്കേണ്ടി വരും എട്ടുകാലി മമ്മൂഞ്ഞുമാര്, കമ്യൂണിസ്റ്റുകാരന് എന്ന നിലയില്‍ വേണ്ട, അതുണ്ടാകില്ല, പക്ഷെ ജനാധിപത്യ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന്റെ അന്തസത്ത മുഖ്യമന്ത്രി എന്ന നിലയില്‍ സ്വല്പം താങ്കളിലുണ്ടായിരുന്നെങ്കില് പോസ്റ്റില്‍ താങ്കളുടെ വലിയ ഫോട്ടോക്കപ്പുറം ആഴ്ചകള്‍ക്ക് മുമ്പ് നിശ്ചയിച്ച ഉദ്ഘാടകനായ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരിയുടെ പേരെങ്കിലും വയ്ക്കുമായിരുന്നല്ലോ. എട്ടുകാലി മമ്മൂഞ്ഞുകളുടെ അന്താരാഷ്ട്ര നേതൃപട്ടത്തിന് താങ്കള്‍ എന്നേ അര്‍ഹത നേടിയിരിക്കുന്നു.
കോടികള്‍ മുടക്കി പകുതിയോളം വീടുകളിലും കേരളത്തില്‍ 52 ലക്ഷം വീടുകളിലും പൈപ്പ്ലൈന് വഴി കുടിവെള്ളം നേരിട്ട് വീട്ടിലെത്തിക്കുന്ന പദ്ധതി ജല്‍ ജീവന് മിഷന് പദ്ധതിയും എത്ര സമര്‍ത്ഥമായാണ് മുഖ്യമന്ത്രി താങ്കള്‍ 100 ദിനം 100 പദ്ധതിയിലിട്ടത്. ഇവേ കേന്ദ്രത്തിന്റേതാണെന്ന് അറിയാതിരിക്കുന്നതിന് വേണ്ടിയാണ് താങ്കളീ നീച പ്രചാരണം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ തെറ്റി. താങ്കള്ക്കിതറിയാവുന്ന സ്ഥിതിക്ക് മറ്റുള്ളവരും ഇത് അറിഞ്ഞിട്ടുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: