കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിð കൂട്ടപ്പിരിച്ചുവിടð. 89 ജീവനക്കാരെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. സര്‍ക്കാരിന്റെ നൂറു ദിന തൊഴില്‍പദ്ധതി വഴി പുതിയ നിയമനം നടത്താനാണ് ഈ കൂട്ടപ്പിരിച്ചുവിടല്‍.
എംപ്ലോയ്മെന്റ് വഴി ക്ലര്‍ക്ക്/ സബ്ഗ്രൂപ്പ് ഓഫീസര്‍ നിയമനം നേടിയവരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടല്‍ നീക്കത്തിനെതിരെ കോടതിയില്‍ കേസിനു പോയിട്ടാണ് ഇതുവരെ തുടര്‍ന്നതെന്ന് ജീവനക്കാര്‍ ചൂïിക്കാട്ടുന്നു. ഇപ്പോള്‍ അവസാന വിധിയായി. ഇവരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. പത്ത് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവരും പിരിച്ചു വിടപ്പെട്ടവരിലുï്. റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി പുതിയ 22 പേര്‍ക്കാണ് നിയമന കത്ത് അയച്ചിട്ടുള്ളത്. അവര്‍ കൂടുതലും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. സംഘടനകളുടെ എതിര്‍പ്പ് മറികടന്നാണ് ഈ നിയമനം.
സര്‍ക്കാരിന്റേത് ക്രൂരത
40 ശതമാനം അംഗവൈകല്യം ഉള്ളവര്‍ ആണെന്ന പരിഗണന പോലും ഇല്ലാതെ തന്നെയും മറ്റൊരു വനിതയെയും പിരിച്ചുവിട്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്രൂരതയാണെന്ന് രാമന്‍കുളങ്ങര സ്വദേശിനി ഗിരിജ. ഒമ്പതുവര്‍ഷമായി പണിയെടുക്കുന്നു. ഒരു സുപ്രഭാതത്തില്‍ ഇറക്കിവിട്ടത് സര്‍ക്കാര്‍ ഒത്താശയോടെ ആണ്.
പാവങ്ങള്‍ക്ക് വേïി ഇങ്ങനെയാണോ ഭരിക്കേïത്. ജോലിസംരക്ഷണം തേടി നിരവധി നിവേദനം സര്‍ക്കാരിന് നല്‍കിയതാണ്. ബോര്‍ഡ് അധികാരികള്‍ക്കും നല്കി. എന്നാല്‍ ആരും സഹായിച്ചില്ലെന്നും ഗിരിജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: