വാഷിംഗ്ടണ്‍ ഡി.സി: നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ താലിബാന് പിന്തുണയ്ക്കുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ മിലിട്ടറി ഗ്രൂപ്പായ താലിബാന്റെ വക്താവ് സൈബുള്ള മുജാഹിദാണ് ഈ വിവരം നല്‍കിയത്.
പൊതുതെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിക്കണമെന്നും, അഫ്ഗാനിസ്ഥാനാലെ യുഎസ് മിലിട്ടറിയെ പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും സൈബുള്ള പറഞ്ഞു. എന്നാല്‍ വാര്‍ത്ത പൂര്‍ണമായും തള്ളിക്കളയുന്നതായി ട്രംപിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. താലിബാന്റെ പിന്തുണ ആവശ്യമില്ലെന്നും, അമേരിക്കന്‍ പൗരന്മാരുടെ താത്പര്യം സംരക്ഷിക്കുക എന്നാണ് തങ്ങളുടെ പ്രാഥമിക കര്‍ത്തവ്യമെന്ന് ട്രംപ് കാമ്പയിന് വക്താവ് ടിം മുള്‍ട്ടോ പറഞ്ഞു.
‘ഞങ്ങളുടെ ധീരരായ പട്ടാളക്കാര്‍ അഫ്ഗാനിസ്ഥാനിലുണ്ട്. അവര്‍ ക്രിസ്മസിന് നാട്ടിലേക്ക് മടങ്ങും’- ബുധനാഴ്ച ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അമേരിക്കന്‍ മിലിട്ടറി പിന്‍വാങ്ങിയാല്‍ പ്രാദേശിക സ്വാധീനം വര്‍ധിപ്പിക്കാനാണ് താലിബാന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: